തിരുവനന്തപുരം: വഞ്ചിയൂർ വിജിലൻസ് കോടതിയിൽ അഭിഭാഷകരുടെ കൈയ്യേറ്റത്തിന് ഇരയായ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ നിയമസഭയിൽ പ്രതിപക്ഷ നേതാവിന്‍റെ സബ്മിഷൻ. അഭിഭാഷകർക്കെതിരെ പരാതി നൽകിയ വനിതകളടക്കമുള്ള മാധ്യമപ്രവർത്തകർക്കെതിരെ എടുത്ത കള്ളക്കേസ് പിൻവലിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ ഉറപ്പ് ലംഘിക്കപ്പെട്ടു. മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുത്തത് ഗുരുതരമാണ്. സർക്കാറിന്‍റെ ബലഹീനതയാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്. മാധ്യമപ്രവർത്തകരായ വനിതകളെ മാധ്യമഗുണ്ടകൾ എന്ന് അധിക്ഷേപിച്ച് പോസ്റ്റർ പതിച്ചു. ഒരു വിഭാഗം അഭിഭാഷകർ നിയമം കൈയ്യിലെടുക്കുകയാണെന്നും കർശന നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.