കോടതിയിൽ മാധ്യമവിലക്ക്​ നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന്​ എ.ജി.

കൊച്ചി: കോടതികളിൽ മാധ്യമപ്രവർത്തകരെ തടയുന്ന അഭിഭാഷകരുടെ നിലപാട്​ ശരിയല്ലെന്ന്​ അഡ്വക്കേറ്റ് ജനറൽ സി.പി സുധാകരപ്രസാദ്​. ഹൈകോടതിയിൽ മാധ്യമങ്ങളെ തടയുന്നത്​ ശരിയല്ല.  പ്രശ്നം ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ല. അഭിഭാഷക അസോസിയേഷന്​ മാധ്യമങ്ങളെ തടയണമെന്ന നിലപാടില്ല. ഒറ്റപ്പെട്ട ചില അഭിഭാഷകരാകാം ഹൈക്കോടതിയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

അഭിഭാഷക അസോസിയേഷന് മാധ്യമങ്ങളുമായി പ്രശ്നമൊന്നുമില്ലെന്ന്​ താന്‍ നടത്തിയ ചര്‍ച്ചയില്‍ അവര്‍  വ്യക്തമാക്കിയതാണ്. മറിച്ചുള്ള നിലപാട് അംഗീകരിക്കാനാകില്ലെന്ന് അവരെ അറിയിച്ചിരുന്നു. പ്രശ്​നത്തിൽ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ഫോണില്‍ സംസാരിച്ചിരുന്നു. ചീഫ്​ ജസ്​റ്റിസിനെ നേരില്‍കണ്ട് ചര്‍ച്ച നടത്തുമെന്നും എ.ജി പറഞ്ഞു.

Tags:    
News Summary - media ban in Highcourt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.