മാധ്യമ നിയന്ത്രണം: കരട് ബില്ലിൽ നിയമോപദേശം തേടും

തിരുവനന്തപുരം: മാധ്യമ നിയന്ത്രണത്തിനായി കൊണ്ടുവരാൻ ലക്ഷ്യമിട്ട നിയമത്തിന്‍റെ കരടിൽ വീണ്ടും നിയമോപദേശം തേടാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. അഡ്വക്കറ്റ് ജനറലിനോടാണ് നിയമോപദേശം തേടിയത്.

എതിർപ്പുയർന്ന സാഹചര്യത്തിൽ വിശദ പരിശോധനക്ക് ശേഷം ബിൽ പരിഗണിച്ചാൽ മതിയെന്ന് നേരത്തെ ധാരണയായിരുന്നു. സി.പി.ഐ മന്ത്രിമാരാണ് അന്ന് എതിർപ്പുയർത്തിയത്.

വീണ്ടും ബിൽ പരിഗണനക്കെത്തിയപ്പോഴാണ് നിയമോപദേശത്തിന് വിട്ടത്. കരട് ബില്ലിലെ വ്യവസ്ഥകൾക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. പത്ര-ദൃശ്യ മാധ്യമങ്ങൾക്കും സമൂഹ മാധ്യമങ്ങൾക്കും നിയന്ത്രണം ബാധകമാക്കാൻ ബിൽ ലക്ഷ്യമിട്ടിരുന്നു.

നേരത്തെ നിയമനിർമാണത്തിന് നീക്കം നടത്തിയപ്പോൾ വിമർശനത്തെ തുടർന്ന് സർക്കാർ പിന്മാറി. ഇതാണ് മാസങ്ങൾക്ക് ശേഷം പൊടിതട്ടിയെടുത്തത്. കടുത്ത വിമർശനത്തിന് ഇത് വഴിവെക്കുമെന്ന അഭിപ്രായം പല ഘടകകക്ഷികളും പ്രകടിപ്പിച്ചിരുന്നു.

Tags:    
News Summary - Media Regulation: Legal advice will be sought on the draft bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.