ഹര്‍ത്താല്‍ അനുകൂലികളുടെ മര്‍ദനം; ചാനല്‍ കാമറാമാന് കേള്‍വിശക്തി നഷ്ടമായി

പത്തിരിപ്പാല (പാലക്കാട്): ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം നടത്തുന്നതിന്‍െറ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മര്‍ദനമേറ്റ പ്രാദേശിക ചാനല്‍ കാമറാമാന്‍െറ കേള്‍വിശക്തി ഭാഗികമായി നഷ്ടമായി. പ്രാദേശിക ചാനല്‍ പ്രവര്‍ത്തകന്‍ ‘സേവാസദനം’ അതിര്‍കാട് കോഴിശ്ശേരിപടി പ്രസാദിനാണ് (19) അക്രമത്തില്‍ പരിക്കേറ്റത്. അതിര്‍കാടിലാണ് സംഭവം.

കടയടപ്പിക്കാനത്തെിയ ഹര്‍ത്താ ല്‍ അനുകൂലികള്‍ പലചരക്കുകടയിലെ സാധനങ്ങള്‍ വലിച്ചിട്ട് നശിപ്പിക്കുകയായിരുന്നു. സംഭവം കാമറയില്‍ പകര്‍ത്താനത്തെിയപ്പോഴാണ് പ്രസാദിനെ അക്രമിച്ചത്. കാമറ തകര്‍ക്കുകയും ചെയ്തു. പരിക്കേറ്റ പ്രസാദിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയിലെ പണം നഷ്ടപ്പെട്ടതായി കാണിച്ച് കടയുടമ പുരുഷോത്തമന്‍ ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം.

അതിര്‍കാട്ടില്‍ തുറന്ന ചില കടകള്‍ അടപ്പിക്കാനത്തെിയതായിരുന്നു സംഘം. ബൈക്കുകളിലാണ് അമ്പതോളം വരുന്ന ഹര്‍ത്താലനുകൂലികള്‍ എത്തിയത്. സംഭവത്തെ തുടര്‍ന്ന് ഒറ്റപ്പാലം സി.ഐ അബ്ദുല്‍ മുനീര്‍, എസ്.ഐ ആദംഖാന്‍ എന്നിവര്‍ സ്ഥലത്തത്തെി. വൈകീട്ട് 4.30ഓടെ ജില്ലാ പൊലീസ് മേധാവി ശ്രീനിവാസന്‍ അതിര്‍കാട് മേഖലയില്‍ സന്ദര്‍ശനം നടത്തി.

 

Tags:    
News Summary - media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.