മെഡിക്കൽ കോഴ: എം.ടി രമേശ് അമിത് ഷാക്ക് പരാതി നൽകും

തിരുവനന്തപുരം: മെഡിക്കൽ കോഴ ആരോപണവുമായി ബന്ധപ്പെട്ട് എം.ടി. രമേശ് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാക്ക് പരാതി നൽകും. രണ്ടംഗ സമിതിയുടെ റിപ്പോർട്ടിൽ തന്‍റെ പേര് ഉൾപ്പെടുത്താൻ ഗൂഢാലോചനയുണ്ടായെന്ന് അമിത് ഷായെ ധരിപ്പിക്കുമെന്നും രമേശ് പറഞ്ഞു. 

കേന്ദ്രനേതാക്കളുമായി എം.ടി രമേശ് ആശയവിനിമയം നടത്തിയിരുന്നു. വിഷയത്തിൽ തന്‍റെ നിരപരാധിത്വം തെളിക്കണമെന്നാണ് രമേശിന്‍റെ പ്രധാന ആവശ്യം. ചില നേതാക്കൾ തന്നെ ഒറ്റത്തിരിഞ്ഞ് ആക്രമിച്ചുവെന്ന് എം.ടി രമേശ് ആരോപിച്ചു. നാളെ നടക്കാനിരിക്കുന്ന കോർ കമ്മിറ്റി യോഗത്തിലും ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് എം.ടി രമേശ് ആവശ്യപ്പെടും. 

അതേസമയം കോഴ ആരോപണവുമായി ബന്ധപ്പെട്ടു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെയും ചില നേതാക്കാളെയും ഡൽഹിക്കു വിളിപ്പിക്കുമെന്നാണ് സൂചന. 
 

Tags:    
News Summary - Medical bribe: MT Ramesh gives complaint tog Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.