കോവിഡ് ​െഎ.സി.യുവില്‍ രോഗി മരിച്ചത്​ ബന്ധുക്കളെ അറിയിക്കുന്നതില്‍ വീഴ്ച; മെഡിക്കൽ കോളജ്​ സൂപ്രണ്ടിനെ മാറ്റി

അ​മ്പ​ല​പ്പു​ഴ: കോ​വി​ഡ് ഐ.​സി.​യു​വി​ല്‍ രോ​ഗി മ​രി​ച്ച വി​വ​രം ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ന്ന​തി​ല്‍ വീ​ഴ്​​ച വ​രു​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രി​ല്‍നി​ന്ന്​ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു.

അ​തി​നി​ടെ, തു​ട​രെ ര​ണ്ട്​ സം​ഭ​വ​ത്തി​ൽ രോ​ഗി​ക​ൾ മ​രി​ച്ച​ത്​ ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ന്ന​തി​ൽ വീ​ഴ്​​ച​യു​ണ്ടാ​യ​ത്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ്​ സൂ​പ്ര​ണ്ട്​ ഡോ. ​ആ​ർ.​വി. രാം​ലാ​ലി​നെ ത​ൽ​സ്ഥാ​ന​ത്തു​നി​ന്ന്​ മാ​റ്റി. കാ​രു​ണ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത ക്ര​മ​ക്കേ​ടു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ സ്ഥാ​ന​ച​ല​നം എ​ന്നാ​ണ്​ വി​വ​രം. രാം​ലാ​ലി​ന്​ പ​ക​രം ഡോ. ​സ​ജീ​വ്​ ജോ​ർ​ജ്​ പു​ളി​ക്ക​ലി​നെ സൂ​പ്ര​ണ്ടാ​യി നി​യ​മി​ച്ച്​ ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.

ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ആ​ര്‍.​വി. രാം​ലാ​ല്‍, ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ര്‍, സ്​​റ്റാ​ഫ് ന​ഴ്സ് എ​ന്നി​വ​രി​ല്‍നി​ന്നാ​ണ് പൊ​ലീ​സ്​ വി​വ​രം ശേ​ഖ​രി​ച്ച​ത്. ചെ​ങ്ങ​ന്നൂ​ര്‍ പെ​രു​ങ്ങാ​ല ക​വി​ണോ​ടി​യി​ല്‍ വീ​ട്ടി​ല്‍ ത​ങ്ക​പ്പ​ന്‍ (68) ക​ഴി​ഞ്ഞ 10ന് ​കോ​വി​ഡ്​ ബാ​ധി​ച്ച്​ ഐ.​സി.​യു​വി​ല്‍ മ​രി​ച്ച സം​ഭ​വ​മാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ന്വേ​ഷി​ച്ച​ത്. ഹ​രി​പ്പാ​ട്​ സ്വ​ദേ​ശി മ​രി​ച്ച​താ​ണ്​ നാ​ല്​ ദി​വ​സ​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​ത്.

ത​ങ്ക​പ്പ​ൻ മ​രി​ച്ച​ത്​ പ​രി​ച​രി​ക്കാ​നു​ണ്ടാ​യി​രു​ന്ന മ​ക​ന്‍ ജി​ത്തു അ​റി​യു​ന്ന​ത് 14ന് ​വൈ​കീ​ട്ടാ​ണ്. തു​ട​ര്‍ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വീ​ഴ്ച​ക്കെ​തി​രെ അ​മ്പ​ല​പ്പു​ഴ പൊ​ലീ​സി​ൽ പ​രാ​തി ന​ല്‍കി​യ​ത്. സ​മാ​ന​മാ​യ മ​റ്റൊ​രു സം​ഭ​വ​ത്തി​ലും പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. അ​മ്പ​ല​പ്പു​ഴ സി.​ഐ ദ്വി​ജേ​ഷി‍െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. രോ​ഗി മ​രി​ച്ച വി​വ​രം ബ​ന്ധു​ക്ക​ള്‍ ന​ല്‍കി​യ ര​ണ്ടു ന​മ്പ​റി​ല്‍ വി​ളി​ച്ചെ​ങ്കി​ലും ബ​ന്ധ​പ്പെ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്നാ​ണ്​ ഡോ​ക്ട​ര്‍ മൊ​ഴി ന​ൽ​കി​യ​ത്.

Tags:    
News Summary - Medical College Superintendent transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.