തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്/ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ, ഫാർമസി, ആർക്കിടെക്ചർ കോഴ്സുകളിൽ പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജൂൺ 21 വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഒാൺലൈനായി അപേക്ഷ സമർപ്പിക്കാം. എൻജിനീയറിങ്/ ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനുള്ള സംസ്ഥാന പ്രവേശന പരീക്ഷ കമീഷണർ നടത്തുന്ന പരീക്ഷ ജൂലൈ 24നാണ്. മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന നീറ്റ് -യു.ജി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. ആർക്കിടെക്ചർ പരീക്ഷക്ക് കൗൺസിൽ ഒാഫ് ആർക്കിടെക്ചർ നടത്തുന്ന നാറ്റ പരീക്ഷയുടെ സ്കോർ അടിസ്ഥാനപ്പെടുത്തിയായിരിക്കും.
അപേക്ഷ സമർപ്പണം അഞ്ച് ഘട്ടമായി
എൻജിനീയറിങ്, മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള ഒാൺലൈൻ അപേക്ഷ സമർപ്പണത്തിന് വിദ്യാർഥികളും രക്ഷാകർത്താക്കളും ആവശ്യമായ മുന്നൊരുക്കം നടത്തണം. അഞ്ച് ഘട്ടങ്ങളിലായാണ് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ടത്. www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായി വിദ്യാർഥിയുടെ പാസ്പോർട്ട് സൈസ് ഫോേട്ടാ, ഒപ്പ് (ജെ.പി.ജി ഫോർമാറ്റിൽ), സാധുവായ ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ (വിദ്യാർഥിയുടെയോ രക്ഷാകർത്താവിെൻറയോ) എന്നിവ ആവശ്യമാണ്.
രജിസ്ട്രേഷൻ: വിദ്യാർഥിയുടെ പേര്, ജനന തീയതി, ഇ-മെയിൽ വിലാസം, മൊബൈൽ ഫോൺ നമ്പർ, പാസ്വേഡ് ആക്സസ് കോഡ് എന്നിവ നൽകി രജിസ്ഷ്രേൻ പൂർത്തിയാക്കാം. ഇൗ ഘട്ടത്തിൽ ലഭിക്കുന്ന അപേക്ഷ നമ്പർ പിന്നീടുള്ള ആവശ്യങ്ങൾക്കായി എഴുതിവെക്കണം
അപേക്ഷയിൽ വിവരം നൽകൽ: അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ ഇൗ ഘട്ടത്തിൽ കൃത്യമായി സർമപ്പിക്കുക. എൻജിനീയറിങ്, ആർക്കിടെക്ചർ, ബി.ഫാം, മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ എന്നിവയെല്ലാം ഒരു അപേക്ഷയിൽ തന്നെ തെരഞ്ഞെടുക്കാം. സാമുദായിക സംവരണം (എസ്.സി/ എസ്.ടി/ ഒ.ഇ.സി/എസ്.ഇ.ബി.സി വിഭാഗങ്ങൾ), ശാരീരിക വൈകല്യമുള്ളവർക്കുള്ള സംവരണം, പ്രത്യേക സംവരണം എന്നിവ ആവശ്യമുള്ളവർ അപേക്ഷയിൽ നിശ്ചിത സ്ഥാനത്ത് രേഖപ്പെടുത്തണം. നൽകിയ വിവരങ്ങൾ കൃത്യവും പൂർണവുമാണെന്ന് ബോധ്യപ്പെട്ടാൽ Final Submission നടത്താം.
അപേക്ഷ ഫീസ് ഒടുക്കൽ: ഒാൺലൈനായോ വെബ്സൈറ്റിൽനിന്ന് ലഭിക്കുന്ന ഇ- ചെലാൻ മുഖേനയോ പോസ്റ്റ് ഓഫിസ് ശാഖകൾ വഴിയോ ഒടുക്കാം.
ഫോേട്ടാ, ഒപ്പ്, അനുബന്ധ രേഖകൾ എന്നിവ അപ്ലോഡ് ചെയ്യൽ
അപേക്ഷകെൻറ പാസ്പോർട്ട് സൈസ് ഫോേട്ടാ, ഒപ്പ്, അനുബന്ധരേഖകൾ എന്നിവ നിർദേശങ്ങൾക്കനുസൃതമായി അപ്ലോഡ് ചെയ്യണം.
അക്നോളജ്മെൻറ് പേജിെൻറ പ്രിൻറൗട്ട് എടുക്കൽ:
ഒാൺലൈൻ അപേക്ഷ സമർപ്പണം പൂർത്തിയാക്കിയ ശേഷം അക്നോളജ്മെൻറ് പേജിെൻറ പ്രിൻറൗട്ട് എടുത്ത് സൂക്ഷിക്കണം. നേറ്റിവിറ്റി, ജനനതീയതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ ഒാൺലൈനായി നിർബന്ധമായും അപ്ലോഡ് ചെയ്യണം.
സാമുദായിക സംവരണത്തിനായി അപ്ലോഡ് ചെയ്യേണ്ട രേഖകൾ
സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന (എസ്.ഇ.ബി.സി) വിഭാഗക്കാർ കേരള സർക്കാറിെൻറ പഠനാവശ്യങ്ങൾക്കായി നൽകുന്ന നിശ്ചിത മാതൃകയിലുള്ള നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വില്ലേജ് ഒാഫിസിൽ നിന്ന് വാങ്ങി അപ്ലോഡ് ചെയ്യണം. കേന്ദ്രസർക്കാർ ആവശ്യങ്ങൾക്കുള്ളതോ ജോലി സംബന്ധമായ ആവശ്യങ്ങൾക്കുള്ളതോ ആയ സർട്ടിഫിക്കറ്റ് സ്വീകാര്യമല്ല. വില്ലേജ് ഒാഫിസിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റ് വിദ്യാഭ്യാസ ആവശ്യാർഥമുള്ളതാണെന്ന് ഉറപ്പുവരുത്തണം. ജോലി ആവശ്യാർഥമുള്ള നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നവർക്ക് സംവരണം ലഭിക്കില്ല. ഇവരെ ജനറൽ വിഭാഗത്തിൽ പരിഗണിക്കും.
എസ്.സി/ എസ്.ടി വിഭാഗക്കാർ ജാതി സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട തഹസിൽദാരിൽ നിന്ന് വാങ്ങി അപ്ലോഡ് ചെയ്യണം.
മറ്റ് അർഹ സമുദായത്തിൽപെട്ടവർ (ഒ.ഇ.സി) സംസ്ഥാന സർക്കാറിെൻറ പഠനാവശ്യാർഥമുള്ള നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് വില്ലേജ് ഒാഫിസിൽ നിന്ന് വാങ്ങി അപ്ലോഡ് ചെയ്യണം.
നോൺ ക്രീമിലെയർ വിഭാഗത്തിൽ ഉൾപ്പെടാത്ത ഒ.ഇ.സി അപേക്ഷകർ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് വേണ്ടി വില്ലേജ് ഒാഫിസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
മൈനോറിറ്റി സംവരണം: ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ കോളജുകളിൽ ന്യൂനപക്ഷവിഭാഗം വിദ്യാർഥികൾക്കായി സംവരണം ചെയ്ത സീറ്റിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ (മുസ്ലിം/ കൃസ്ത്യൻ) വില്ലേജ് ഒാഫിസർ നൽകുന്ന നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് ഒാൺലൈൻ അപേക്ഷക്കൊപ്പം അപ്ലോഡ് ചെയ്യണം.
നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ വില്ലേജ് ഒാഫിസർ നൽകുന്ന കമ്യൂണിറ്റി സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗക്കാരായ (ഇ.ഡബ്ല്യു.എസ്) വിദ്യാർഥികൾക്ക് ആനുകൂല്യം ലഭിക്കാൻ നിശ്ചിത മാതൃകയിലുള്ള ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റ് വില്ലേജ് ഒാഫിസറിൽനിന്ന് വാങ്ങി അപ്ലോഡ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.