ന്യൂഡൽഹി: കഴിഞ്ഞ വർഷം സ്വാശ്രയ എം.ബി.ബി.എസ് ഫീസ് 10 ലക്ഷമായിരുന്നുവെന്ന മാനേജ്മെൻറ് വാദം അംഗീകരിച്ച് സുപ്രീംകോടതി മാനേജ്മെൻറുകൾക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുേമ്പാൾ സംസ്ഥാന സർക്കാർ മൗനംപാലിച്ചത് ഒത്തുകളിയാണെന്ന സംശയമുണർത്തുന്നു. എൻ.ആർ.െഎ ക്വോട്ടയും മെറിറ്റ് സീറ്റും ഒഴികെയുള്ള 35 ശതമാനം സീറ്റിൽ 11 ലക്ഷം എന്നതിന് പകരം 85 ശതമാനം സീറ്റിലും 11 ലക്ഷം എന്ന വിധി സംസ്ഥാനത്തെ വിദ്യാർഥികൾക്ക് ഇരുട്ടടിയായി.
കഴിഞ്ഞ വർഷം കരാറുണ്ടാക്കിയ സ്വാശ്രയ കോളജുകളില്‍ 50 ശതമാനം മെറിറ്റ് സീറ്റില്‍ രണ്ടു തരം ഫീസായിരുന്നു. 20 ശതമാനം ബി.പി.എൽ വിഭാഗത്തിന് 25,000 രൂപയും 30 ശതമാനം പേര്‍ക്ക് രണ്ടര ലക്ഷവുമായിരുന്നു ഫീസ്. 15 ശതമാനം എന്‍.ആര്.ഐ സീറ്റുകള്‍ക്ക് 15 ലക്ഷം രൂപയും ബാക്കി 35 ശതമാനത്തില്‍ 11 ലക്ഷവുമാണ് ഫീസ് നിശ്ചയിച്ചിരുന്നത്. ഇതിെൻറ ശരാശരി കണക്കിലെടുത്താണ് ഇത്തവണ ഫീസ് നിര്‍ണയ സമിതി അഞ്ചു ലക്ഷം രൂപ നിശ്ചയിച്ചത്.
കഴിഞ്ഞ വര്‍ഷം 10 ലക്ഷമായിരുന്നു ഫീസെന്ന് കെ.എം.സി.ടി കോളജ്, സ്വാശ്രയ മാനേജ്മെൻറ് അസോസിയേഷന് എന്നിവര്‍ക്കുവേണ്ടി ഹാജരായ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടിയപ്പോൾ ഇക്കാര്യങ്ങളൊന്നും സമർഥിക്കാൻ സംസ്ഥാന സർക്കാർ മുതിർന്നില്ല. അയല്‍സംസ്ഥാനങ്ങളിലെ കോളജുകള്‍ 15ഉം 20ഉം ലക്ഷം വാങ്ങുന്നുണ്ടെന്നും 10 വര്‍ഷമായി കേരളത്തില്‍ അന്തിമ ഫീസ് നിശ്ചയിച്ചിട്ടില്ലെന്നും ദവെയും കപില്‍ സിബലും വാദിച്ചു.
സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ചു ലക്ഷത്തിന് പുറമെ കെ.എം.സി.ടി, എസ്.എന്‍ കോളജുകള്‍ക്ക് ആറു ലക്ഷം രൂപ കൂടി ബാങ്ക് ഗാരൻറിയായി ഈടാക്കാന്‍ സുപ്രീംകോടതി താൽക്കാലികാനുമതി നല്‍കിയിരുന്നു. ഇത് തങ്ങൾക്കും അനുവദിക്കണമെന്നാവശ്യപ്പെട്ട് 18 കോളജുകൾ സുപ്രീംകോടതിയിലെത്തി. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ പുനഃപരിശോധന ഹരജി തള്ളുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.