photo for representation

ചികിത്സാ പിഴവ്​: ഇരയായ കുട്ടിക്ക്​ രണ്ടുലക്ഷം രൂപ നൽകാൻ ഉത്തരവ്​

തി​രു​വ​ന​ന്ത​പു​രം: മ​ഞ്ചേ​രി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ളു​മാ​റി ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി​യ കേ ​സി​ൽ ഇ​ര​യാ​യ കു​ട്ടി​ക്ക്​ സ​ർ​ക്കാ​ർ ര​ണ്ടു​ല​ക്ഷം രൂ​പ സ​മാ​ശ്വാ​സ തു​ക​യാ​യി ന​ൽ​ക​ണ​മെ​ന്ന്​ മ​നു​ഷ് യാ​വ​കാ​ശ ക​മീ​ഷ​ൻ. കോ​ള​ജി​ൽ മൂ​ക്കി​ലെ ദ​ശ മാ​റ്റാ​ൻ ചി​കി​ത്സ​ക്കെ​ത്തി​യ ഏ​ഴു​വ​യ​സ്സു​കാ​ര​നെ ആ​ളു​മാ​റി ഹെ​ർ​ണി​യ ശ​സ്​​ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കു​ക​യാ​യി​രു​ന്നു. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ അം​ഗം ഡോ. ​കെ. മോ​ഹ​ൻ​കു​മാ​ർ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

ക​ഴ​ി​ഞ്ഞ മേ​യ് 21നാ​യി​രു​ന്നു സം​ഭ​വം. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ യൂ​നി​റ്റ് എ​സ്​ 4ൽ ​പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന എ​ട്ടു​വ​യ​സ്സു​ള്ള ധ​നു​ഷി​ന് ന​ട​ത്തേ​ണ്ടി​യി​രു​ന്ന ഹെ​ർ​ണി​യ ശ​സ്​​ത്ര​ക്രി​യ​യാ​ണ് ആ​ളു​മാ​റി ഡാ​നി​ഷി​ന് ന​ട​ത്തി​യ​ത്. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ​ന്നി​വ​രി​ൽ​നി​ന്ന് ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. ഓ​പ​റേ​ഷ​ൻ ചെ​യ്യേ​ണ്ടി​യി​രു​ന്ന ര​ണ്ടു കു​ട്ടി​ക​ളു​ടെ പേ​രു​ക​ൾ ത​മ്മി​ൽ സാ​മ്യ​മു​ണ്ടാ​യി​രു​ന്ന​തു കൊ​ണ്ടാ​ണ് അ​ബ​ദ്ധം സം​ഭ​വി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
Tags:    
News Summary - Medical negligence penalty for boy-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.