തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിൽ (മെഡിസെപ്) പ്രധാന ആശുപത്രികൾ ഉൾപ്പെടാത്തത് തുടക്കത്തിലേ കല്ലുകടിയാകുന്നു. ജീവനക്കാരുടെയും കുടുംബത്തിെൻറയും ചികിത്സയുടെ കാര്യത്തിൽ സർക്കാറിനുണ്ടായിരുന്ന ഉത്തരവാദിത്തത്തിൽനിന്ന് പിന്മാറിയെന്ന് മാത്രമല്ല, പകരം സംവിധാനത്തിൽ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളെ ഉൾപ്പെടുത്താത്തത് പ്രതിഷേധത്തിനിടയാക്കി.
മെഡിസെപിൽ എംപാനൽ ചെയ്ത ആശുപത്രികളുടെ പട്ടികയിൽ പലതും കേട്ടുകേൾവിയില്ലാത്തതാണെന്നും ജീവനക്കാർ ആരോപിക്കുന്നു. അതേസമയം ആര്.സി.സി അടക്കം പ്രധാന ആശുപത്രികളുമായി ചര്‍ച്ചയിലാണെന്നും പദ്ധതി തുടങ്ങുന്ന ഓഗസ്റ്റ് ഒന്നിന് മുമ്പ് കൂടുതല്‍ ആശുപത്രികള്‍ പങ്കാളികളാകുമെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. മെഡിസെപ് പ്രാബല്യത്തില്‍ വരുന്നതോടെ ജീവനക്കാരുടെ മെഡിക്കല്‍ റീ ഇേമ്പഴ്സ്മെൻറും പലിശരഹിത വായ്പയും ഇല്ലാതാകും.
മെഡിസെപ് കാഷ്ലെസ് ചികിത്സ സൗകര്യമാണ് നൽകുന്നത്. െക്ലയിം ഇൻഷുറൻസ് കമ്പനി നേരിട്ട് ആശുപത്രിക്ക് നൽകുന്നതാണ് രീതി. ഇവിടെ െക്ലയിം നേടിയെടുക്കാനുള്ള ബാധ്യത ആശുപത്രിക്കാണ്. ഇതാണ് പ്രധാന സ്വകാര്യ ആശുപത്രികളുടെ വിമുഖതക്ക് കാരണമെന്നാണ് വിലയിരുത്തൽ. അനാകർഷക െക്ലയിം പാക്കേജാണ് സ്വകാര്യ ആശുപത്രികളെ അകറ്റിനിർത്തുന്ന മറ്റൊരു ഘടകം. സിസേറിയൻ പ്രസവത്തിന് മെഡിസെപ് ക്ലയിം പാക്കേജ് 11,000 രൂപയാണ്. ഈ തുകകൊണ്ട് സിസേറിയൻ ചെയ്യുന്ന സ്വകാര്യ ആശുപത്രികൾ തുലോം തുച്ഛമാണ്. ഈ കാരണങ്ങളാൽ മെഡിസെപ്, സമാന പദ്ധതിയായ ആർ.എസ്.ബി.വൈ പോലെ സർക്കാർ ആശുപത്രികളിൽ മാത്രമായി പരിമിതപ്പെടാനാണ് സാധ്യതയെന്ന് ജീവനക്കാർ പറയുന്നു.
ജീവനക്കാരില്‍നിന്ന് വര്‍ഷം 3,000 രൂപയാണ് മെഡിസെപ് പദ്ധതിക്കായി സര്‍ക്കാര്‍ പിരിക്കുക. ഇതില്‍ 2992 രൂപയാണ് കരാര്‍ പ്രകാരം റിലയന്‍സിന് നല്‍കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.