അങ്കമാലി: ഇൗ 22കാരിക്ക് ഇനി കുടുംബജീവിതമാകാം, കൃത്രിമ മാർഗത്തിലൂടെ അമ്മയാകാനും സാധിക്കും. കുടുംബജീവിതമെന്ന പ്രതീക്ഷയും അമ്മയാകാനുള്ള മോഹവും അസ്തമിെച്ചന്ന് കരുതിയ സമയത്താണ് വൈദ്യശാസ്ത്രം ചാവക്കാട് സ്വദേശിനിയായ യുവതിയുടെ തുണക്കെത്തിയത്. ജന്മനാ ജനനേന്ദ്രിയവും ഗര്‍ഭപാത്രവും ഇല്ലാത്തതിനാല്‍ ദാമ്പത്യജീവിതവും പ്രസവവും അന്യമെന്ന് കരുതിയ ഭര്‍തൃമതിയായ യുവതിക്ക് അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെയാണ് പ്രതീക്ഷയുെട പുതുനാളം തെളിഞ്ഞത്.
ശസ്ത്രക്രിയ വിജയമായതോടെ പെൺകുട്ടിക്ക് ദാമ്പത്യജീവിതം സാധ്യമാകുന്നതിനൊപ്പം വാടക ഗർഭപാത്രത്തിലൂടെ അമ്മയാകാനും സാധിക്കും. എൽ.എഫ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും ലാപ്രോസ്കോപ്പിക് സര്‍ജനുമായ ഡോ. ഊര്‍മിള സോമെൻറ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
13ാം വയസ്സിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടിക്ക് ജനനേന്ദ്രിയവും ഗർഭപാത്രവും ഇല്ലെന്ന് മനസ്സിലായത്. ഇതോടെ തൃശൂരിലും പാലക്കാട്ടും കോയമ്പത്തൂരിലും െചന്നൈയിലും ചികിത്സ നടത്തി. ആയുർവേദവും നാട്ടുവൈദ്യവും പരീക്ഷിച്ചു. ഇതൊന്നും ഫലം ചെയ്തില്ല. ഒരുവർഷം മുമ്പാണ് വിവാഹിതയായത്. ജനനേന്ദ്രിയവും ഗർഭപാത്രവും ഇല്ലെന്ന് അറിഞ്ഞിട്ടും തൃശൂർ സ്വദേശിയായ യുവാവ് വിവാഹത്തിന് തയാറാവുകയായിരുന്നു. വിവാഹശേഷവും ചികിത്സകൾ തുടർന്നു.
ഇതിനിടെയാണ് ദമ്പതികൾ അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തി ഡോ. ഊര്‍മിളയെ സമീപിച്ചത്. സമഗ്രവും സൂക്ഷ്മവുമായ പരിശോധനക്കൊടുവില്‍ യുവതിയില്‍ ദാമ്പത്യജീവിത പ്രതീക്ഷസൂചന കണ്ടു. തുടര്‍ന്നാണ് ഡോ. കെ.എ. ജെസ്ന, ഡോ. ടി.വി. ജോയി, ഡോ. സൂര്യ എന്നിവരുടെ സഹകരണത്തോടെ മൂന്നുമണിക്കൂര്‍ നീണ്ട അതിസൂക്ഷ്മമായ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ജനനേന്ദ്രിയം രൂപപ്പെടുത്തിയെടുത്തത്. ശസ്ത്രക്രിയ ഏറെ സങ്കീര്ണമായിരുെന്നന്നും മൂന്നുമാസത്തെ വിശ്രമത്തിനുശേഷം വെള്ളിയാഴ്ച തുടര്‍ പരിശോധനക്കെത്തിയപ്പോഴാണ് വിജയകരമാണെന്ന് ബോധ്യപ്പെട്ടതെന്നും ഡോ. ഊര്‍മിള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.