തൃശൂർ: കാലാവധി കഴിഞ്ഞ അലോപ്പതി മരുന്നുകളുടെയും മെഡിക്കൽ മാലിന്യങ്ങളുടെയും ശാസ്ത്രീയ സംസ്കരണത്തിന് സംവിധാനം വരുന്നു. മാസങ്ങൾക്ക് മുമ്പ് കാലാവധി കഴിഞ്ഞ മരുന്നുകൾ അശാസ്ത്രീയമായി കത്തിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി തുടങ്ങുന്നത്. സംസ്കരണ പദ്ധതി ചുമതല നേരിട്ട് ഏറ്റെടുക്കാതെ മരുന്നുവിതരണ, ഔഷധശാലക്കാരുടെ സംഘടനയായ ആൾ കേരള കെമിസറ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ (എ.കെ.സി.ഡി.എ) വഴിയാണ് സംസ്ഥാന ഡ്രഗ്സ് കൺേട്രാൾ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. ഇക്കാര്യത്തിൽ തത്വത്തിൽ അംഗീകാരം ആയെങ്കിലും ആരോഗ്യമന്ത്രിയുെട അനുമതിക്കായി പദ്ധതി സമർപ്പിച്ചിരിക്കുകയാണെന്ന് ഡ്രഗ്സ് കൺ േട്രാളർ രവി എസ്. മേനോൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
മരുന്നു ശേഖരണവും കൊണ്ടുപോകലും സംസ്കരണവും ബയോ-മെഡിക്കൽ വേസ്റ്റ് മാനേജ്മെൻറ് ആക്ട് അനുസരിച്ചായിരിക്കണമെന്ന് കർശന നിർദേശമുണ്ട്. വകുപ്പിെൻറ നിരീക്ഷണത്തിലായിരിക്കും പദ്ധതി പ്രവർത്തനങ്ങൾ. മുഴുവൻ ചെലവും എ.കെ.സി.ഡി.എ വഹിക്കണം. ഡ്രഗ്സ് കൺേട്രാൾ വകുപ്പ് പച്ചക്കൊടി കാണിച്ചതോടെ ബയോ മെഡിക്കൽ വേസ്റ്റ് സംസ്കരണ കമ്പനിയായ മംഗലാപുരത്തെ രാംകെ ഏനർജി ആൻഡ് എൻവയോൺമെൻറൽ ലിമിറ്റഡുമായി എ.കെ.സി.ഡി.എ. കരാർ ഒപ്പിട്ടുകഴിഞ്ഞു. ഒരു കിലോ മരുന്ന് സംസ്കരിക്കാൻ 25 രൂപയാണ് കമ്പനിക്ക് നൽകേണ്ടത്. അനുമതി ലഭിക്കുന്നതോെട ആഗസ്റ്റ് പകുതിയോടെ തൃശൂർ, പാലക്കാട് ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തുടങ്ങും.
ഔഷധകടകളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ ബോക്സിൽ താഴിട്ടുപൂട്ടി സൂക്ഷിക്കും. പൊതുജനങ്ങളിൽ നിന്ന് മരുന്നുകൾ ശേഖരിച്ചും സംസ്കരിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ക്ലീൻകേരള പദ്ധതിയുമായി സംസ്കരണ പ്രവർത്തനങ്ങൾ ബന്ധിപ്പിക്കാനാവുമോ എന്ന കാര്യവും പരിശോധിക്കുമെന്ന് ഡ്രഗ്സ് കൺട്രോളർ വ്യക്തമാക്കി. അതേസമയം പദ്ധതി ഡ്രഗ്സ് കൺേട്രാൾ വകുപ്പ് നേരിട്ട് നടത്താതെ എ.കെ.സി.ഡി.എ ഏൽപ്പിക്കുന്നതിൽ വിമർശനമുയർന്നിട്ടുണ്ട്.
നിലവിൽ തദ്ദേശസ്ഥാപനങ്ങൾ വഴിയാണ് ബയോ-മെഡിക്കൽ വേസ്റ്റ് അടക്കം ശേഖരിക്കുന്നത്. ഇവ അശാസ്ത്രീയമായി കത്തിക്കുകയാണ്. വലിച്ചെറിയുന്ന മരുന്നുകൾ മണ്ണിൽ രാസപ്രവർത്തനത്തിന് വിധേയമായി സങ്കീർണ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മരുന്നുകളുടെ അശാസ്ത്രീയ സംസ്കരണം മൂലം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.