മെഡിസെപ്​​: നിർബന്ധിച്ച്​ അംഗങ്ങളാക്കുന്നതിനെതിരായ ഹരജിയിൽ വിശദീകരണം തേടി

കൊച്ചി: സർക്കാർ ജീവനക്കാരുടെ ഇൻഷുറൻസ്​ പദ്ധതിയായ മെഡിസെപ്പിൽ വിരമിച്ചവരെ നിർബന്ധിച്ച്​ അംഗങ്ങളാക്കുന്നത് ചോദ്യം ചെയ്യുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി. ഓപ്ഷൻ നൽകാതെ അംഗങ്ങളാക്കുന്നതിനെതിരെ കൊച്ചി സർവകലാശാലയിൽനിന്ന് വിരമിച്ച കെ.സി. അലക്സാണ്ടർ അടക്കമുള്ളവർ നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ വിശദീകരണം തേടിയത്​.

ജൂലൈയിൽ നിലവിൽവന്ന മെഡിസെപ്പിനായി വർഷം തോറും 4800 രൂപയും 18 ശതമാനം നികുതിയുമാണ് പ്രീമിയമായി അടക്കേണ്ടതെന്ന്​ ഹരജിയിൽ പറയുന്നു. വിരമിച്ചവരും ഈ തുക നൽകണം. സുരക്ഷാ പദ്ധതികൾ സർക്കാർ സൗജന്യമായി നടപ്പാക്കണമെന്നിരിക്കെയാണ്​ തുക പിരിക്കുന്നത്​. മറ്റ് ഇൻഷുറൻസ്​ പദ്ധതിയിൽ അംഗങ്ങളായ ഹരജിക്കാരെ മെഡിസെപ്പിൽ നിർബന്ധമായി ​അംഗങ്ങളാക്കുന്നതിൽനിന്ന്​ ഒഴിവാക്കാൻ ഉത്തരവിടണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു

Tags:    
News Summary - MEDISEP: Clarification sought on petition against compulsory membership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.