മലപ്പുറം: മമ്മൂട്ടി, ഷാരൂഖ് ഖാൻ, ആസിഫലി അടക്കമുള്ള സിനിമതാരങ്ങളുടെ പേരിൽ തിരുവനന്തപുരത്ത് അംഗത്വം നൽകിയെന്ന തരത്തിലുള്ള വാർത്ത വ്യാജമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് പി.എം.എ. സലാം. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. നേമം മണ്ഡലത്തിൽ കളിപ്പാൻകുളം വാർഡിൽ അംഗത്വ വിതരണവുമായി ബന്ധപ്പെട്ടാണ് വാർത്ത പ്രചരിച്ചത്.ഫോൺ നമ്പറും ആധാർ നമ്പറുമെല്ലാം അപ്ലോഡ് ചെയ്താൽ മാത്രമേ അംഗത്വം അംഗീകരിക്കുകയുള്ളൂ. പ്രത്യക്ഷത്തിൽ തന്നെ വ്യാജമെന്ന് ബോധ്യപ്പെടുന്ന സ്ക്രീൻഷോട്ടുമായാണ് വാർത്തകള്‍ വന്നതെന്ന് പി.എം.എ. സലാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.