പുനലൂർ: തെന്മല ശെന്തുരുണി വന്യജീവി സങ്കേതം പുതിയ അതിഥികളായ ഹിമാലയൻ ശരപക്ഷിയും മേനിപ്പൊന്മാനും ഉൾെപ്പടെ 179 ഇനം പക്ഷികളുടെ ആവാസകേന്ദ്രം. ഈ രണ്ടു പക്ഷികളെയും ശെന്തുരുണിയിൽ ആദ്യമായാണ് കണ്ടെത്തുന്നതെന്ന് അധികൃതർ അവകാശപ്പെട്ടു. ശെന്തുരുണിയിലെ പക്ഷികളുടെ വാർഷിക കണക്കെടുപ്പുവേളയിലാണ് അപൂർവ ഇനത്തിൽപ്പെട്ടതടക്കം 179 പക്ഷികളെ കണ്ടെത്തിയത്. കഴിഞ്ഞ നാലുദിവസമായി നടന്ന സർവേ തിങ്കളാഴ്ചയാണ് അവസാനിച്ചത്.
172 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള സങ്കേതത്തിൽ ഗവേഷകരും പക്ഷിനിരീക്ഷകരും ഉൾപ്പെടെ നാൽപതോളം വിദഗ്ധർ ഒമ്പത് സംഘമായാണ് കണക്കെടുപ്പ് നടത്തിയത്. വനം വന്യജീവി വകുപ്പ്, കേരള കാർഷിക സർവകലാശാല, കൊല്ലം ബേഡിങ് ബെറ്റാലിയൻ, കേരള ബേഡ്സ് അറ്റ്ലസ് ടീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കണക്കെടുത്തത്. കേരള കാർഷിക സർവകലാശാല വിദ്യാർഥികളും ഗവേഷകരും പങ്കാളികളായി.
ശെന്തുരുണിയിൽ ഇതുവരെയായി 286 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുെണ്ടന്ന് അധികൃതർ പറഞ്ഞു. ഡോ. ജി. ജിഷ്ണു, ഹരി മാവേലിക്കര, അസി.വൈൽഡ് ലൈഫ് വാർഡൻ ടി.എസ്. സജു എന്നിവർ സർവേയെക്കുറിച്ച് വിശദീകരിച്ചു. നിലവിലെ പഠനങ്ങൾ ഉൾെപ്പടെ വിശദമായ സർവേ റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് വൈൽഡ് ലൈഫ് വാർഡൻ ബി. സജികുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.