കച്ചവടക്കാരെ വർഗീയമായി അധിക്ഷേപിച്ചു; പി.സി. ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി

കളമശ്ശേരി: തിരുവനന്തപുരത്തെ ഹിന്ദു മഹാസമ്മേളനത്തിൽ പൊതുജനസമൂഹത്തിൽ മതസ്പർദ വളർത്തി ചേരിതിരിവുണ്ടാക്കുന്നവിധം പ്രസംഗിച്ച പി.സി. ജോർജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗൺസിൽ അംഗം ഷാജഹാൻ അബ്ദുൽഖാദറാണ് മുഖ്യമന്ത്രിക്കും കളമശ്ശേരി പൊലീസിലും പരാതി നൽകിയത്.

ഹിന്ദു മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത ജോർജിന്‍റെ പ്രസംഗം സ്വകാര്യ യൂട്യൂബ് ചാനലാണ് പ്രക്ഷേപണം ചെയ്തത്. മുസ്‌ലിം സമുദായത്തെയും നിയമപ്രകാരമുള്ള ലൈസൻസുകൾ എടുത്ത് ഉപജീവനത്തിനായി തൊഴിലെടുക്കുന്ന കച്ചവടക്കാരെയും വർഗീയമായി അധിക്ഷേപിച്ചതായും അപമാനിച്ചതായും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടി.

മുസ്‌ലിം സമുദായത്തെയും വ്യാപാരികളെയും സംശയത്തിന്റെ മുനയിൽ നിർത്താനും മറ്റു മതവിശ്വാസികളായ കച്ചവടക്കാർക്കും മുസ്​ലിംകൾക്കുമിടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനും അതുവഴി കലാപാഹ്വാനവുമാണ് പി.സി. ജോർജ് നടത്തിയത്. അതിനാൽ നാട്ടിൽ ക്രമസമാധാനവും മതസൗഹാർദവും നിലനിർത്താൻ അനിവാര്യമായ രീതിയിൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത് നാട്ടിൽ സമാധാനപരമായ ജീവിതത്തിനും കച്ചവടത്തിനുമുള്ള സാഹചര്യം സൃഷ്ടിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

Tags:    
News Summary - Merchants were also racially abused; Complaint seeking action against PC George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.