കൊച്ചി: സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന പ്രസ്താവനക്കെതിരെ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് മേഴ്സി കുട്ടൻ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെതിരെ വക്കീൽ നോട്ടീസ് അയച്ചു. സ്വർണക്കടത്തുകേസിൽ സ്പോർട്സ് കൗൺസിൽ പ്രസിഡൻറിന് പങ്കുണ്ടെന്ന ആരോപണം തന്നെ അപകീർത്തിപ്പെടുത്തുന്നതാണെന്നും 15 ദിവസത്തിനുള്ളിൽ പരസ്യമായി മാപ്പുപറയണമെന്നും ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് േനാട്ടീസ്.
സ്പോർട്സ് കൗൺസിൽ പ്രസിഡൻറിെൻറ ഒൗദ്യോഗികവാഹനം സ്വർണക്കടത്തിന് ഉപയോഗിച്ചെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ഒക്ടോബർ 31ന് കെ. സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു. നിരവധി തവണ ഒൗദ്യോഗിക വാഹനം വിമാനത്താവളത്തിലേക്കും അവിടെനിന്ന് ശിവശങ്കറിെൻറ വീട്ടിലേക്കും ഒാഫിസിലേക്കും ഒാടിയിട്ടുണ്ടെന്നും സ്വർണക്കടത്ത് പിടികൂടിയ ദിവസം തിരുവനന്തപുരത്തുനിന്ന് ഇൗ കാർ സ്വർണവുമായി ബംഗളൂരുവിലേക്ക് പോയെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.