തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളെ മികവനുസരിച്ച് എ,ബി,സി,ഡി എന്നിങ്ങനെ നാലായി തരംതിരിക്കും. സ്ഥാപനത്തിന്റെ ആകെ മൂല്യം, വിറ്റുവരവ്, ആകെ ജീവനക്കാര്‍, ഓരോ ജീവനക്കാരുടെയും പ്രവര്‍ത്തനത്തിലൂടെ ലഭിക്കുന്ന വരുമാനം, നിക്ഷേപം, വില്പന, ആസ്തി എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ പരിശോധിച്ചതിനുശേഷമാണ് പൊതുമേഖല സ്ഥാപനങ്ങളെ തരംതിരിക്കുക. പൊതുമേഖല സ്ഥാപനങ്ങളുടെ സേവന- വേതന വ്യവസ്ഥകൾ ഏകീകരിക്കുന്നത് സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യമുള്ളത്.വളര്‍ച്ചയും പ്രവര്‍ത്തനമികവുമുള്ള സ്ഥാപനങ്ങള്‍ ഉന്നത ശ്രേണിയിലെത്തും. ഏറ്റവും മികവ് പുലര്‍ത്തുന്ന 'എ' വിഭാഗത്തിൽപെടുന്ന സ്ഥാപനങ്ങള്‍ വജ്രം എന്ന് ബ്രാന്‍ഡ് ചെയ്യും. സ്വർണം, വെള്ളി, വെങ്കലം എന്നിങ്ങനെയാണ് മറ്റ് ബ്രാൻഡുകൾ.
ഓരോ മൂന്നു വര്‍ഷത്തിനുശേഷവും പുനഃപരിശോധനയുണ്ടാകും. ആദ്യഘട്ടത്തില്‍ പിന്നാക്കം പോയ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തി മുന്നോട്ടുവരാന്‍ സാധിക്കും. അല്ലാത്തവ തരംതാഴ്ത്തപ്പെടും. പബ്ലിക് എന്റര്‍പ്രൈസസ് ബോര്‍ഡിനാണ് ചുമതല. ക്ലാസിഫിക്കേഷന്‍ സ്ഥാപനങ്ങള്‍ ബോര്‍ഡിന് അപേക്ഷ നല്‍കണം. നിശ്ചിത സമയപരിധിക്കകം ധനകാര്യ സ്റ്റേറ്റ്മെന്റ് നൽകാത്ത സ്ഥാപനങ്ങളെയും തരംതാഴ്ത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.