തിരുവനന്തപുരം: മീറ്റർ റീഡർക്ക് റീഡിങ് സുഗമമാവുന്ന വിധം വൈദ്യുത മീറ്ററുകൾ സ്ഥാപിക്കണമെന്ന് കെ.എസ്.ഇ.ബി. പല കെട്ടിടങ്ങളിലും മീറ്റർ റീഡർക്ക് കടന്നുചെല്ലാവുന്ന ഇടങ്ങളിലല്ല മീറ്ററുകളുള്ളത്. പൂട്ടിക്കിടക്കുന്ന കെട്ടിടങ്ങളിലും റീഡിങ് കഴിയാതെവരുന്നു. ഈ സാഹചര്യത്തിലാണ് നിർദേശം.
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷന്‍ പുറത്തിറക്കിയ കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014ലെ വൈദ്യുതി റീഡിങ്, ബില്ലിങ് എന്നിവ സംബന്ധിച്ച വ്യവസ്ഥ പ്രകാരം രണ്ട് ബില്ലിങ് കാലയളവുകള്‍ക്കപ്പുറം റീഡിങ് ലഭ്യമാകാതിരുന്നാല്‍ നോട്ടീസ് നല്‍കാം.
പരിഹാരമായില്ലെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കാം. ദീര്‍ഘകാലത്തേക്ക് വീട് പൂട്ടിപോകുന്ന സാഹചര്യത്തില്‍ പ്രത്യേക റീഡിങ് എടുക്കാനും തുക മുന്‍കൂറായി അടക്കാനുമുള്ള സൗകര്യമുണ്ട്. ഇതു പ്രയോജനപ്പെടുത്തണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.