കൊച്ചി: സിഗ്നൽ തകരാറിനെ തുടർന്ന് ഇടപ്പള്ളി മുതൽ പാലാരിവട്ടം വരെ മെട്രോ സർവിസ് നിലച്ചു. സർവിസ് ആരംഭിച്ച ശേഷം ആദ്യമായാണ് സാങ്കേതിക പ്രശ്നം മൂലം യാത്ര നിർത്തിവെക്കുന്നത്. ഞായറാഴ്ച ഉച്ചക്ക് 2.30നാണ് ഇടപ്പള്ളിക്കും പാലാരിവട്ടത്തിനും ഇടയിൽ തകരാറുണ്ടായത്. ഇതോടെ ഈ മേഖലയിലേക്കുള്ള സർവിസ് നിർത്തിെവച്ചു.
പാലാരിവട്ടത്തേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്ത് വന്ന ആളുകൾ സ്റ്റേഷനിൽ ബഹളം െവച്ചു. എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു മണിക്കൂറോളം ട്രെയിനിനുള്ളിൽ ഇരിക്കേണ്ടി വന്നു. കൗണ്ടറിലെത്തിയ യാത്രക്കാർ ടിക്കറ്റെടുത്ത പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളംെവച്ചു. വൈകുന്നേരം നാേലാടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അതേസമയം ആലുവ മുതൽ ഇടപ്പള്ളി വരെ സാധാരണ രീതിയിൽ സർവിസ് നടന്നു. അവധി ദിനമായതിനാൽ നിരവധി ആളുകൾ മെട്രോയിൽ യാത്ര ചെയ്യാൻ എത്തിയിരുന്നു. ഉത്രാട ദിനത്തിൽ സാധനങ്ങൾ വാങ്ങാൻ വ്യാപാര കേന്ദ്രങ്ങളിലേക്ക് എത്തിയ ആളുകളും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.