കോട്ടയം: എം.ജി സര്‍വകലാശാല ജീവനക്കാരി കൈക്കൂലി കേസില്‍ അറസ്റ്റിലായ കേസില്‍ രണ്ട് ജീവനക്കാരെ സെക്ഷൻ മാറ്റി. എം.ബി.എ വകുപ്പിലെ സെക്ഷൻ ഓഫിസറെയും അസി. രജിസ്ട്രാറെയുമാണ് സെക്ഷൻ മാറ്റിയത്. കേസില്‍ അന്വേഷണവും തെളിവെടുപ്പും നടക്കുന്ന സാഹചര്യത്തിലാണ് മാറ്റമെന്ന് വി.സി പ്രഫ. സാബു തോമസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അറസ്റ്റിലായ ജീവനക്കാരിയുടെ നിയമനത്തില്‍ വീഴ്ചയില്ല. അന്വേഷണത്തിന് നിയോഗിച്ച നാലംഗ സമിതിയോട് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാൻ നിർദേശിച്ചിട്ടുണ്ട്. ജീവനക്കാരി സി.ജെ. എൽസിയെ വിജിലൻസ് തിങ്കളാഴ്ച എം.ബി.എ വകുപ്പിലെത്തിച്ച് തെളിവെടുത്തു. എൽസി കൈകാര്യം ചെയ്തിരുന്ന ഫയലുകളും പിടിച്ചെടുത്തു.
പരാതിക്കാരിയുമായുള്ള ഇവരുടെ ഫോൺ സംഭാഷണത്തിൽ വകുപ്പിലെ മറ്റുള്ളവർക്കും കൈക്കൂലിപ്പണം വീതിച്ചുനൽകണമെന്ന് പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.