കോട്ടയം: എഴുത്തുകാരനും അധ്യാപകനുമായ പ്രഫ. എം.കെ. സാനു, മലയാളത്തിന് ആദ്യ നിഘണ്ടു സമ്മാനിച്ച ഹെർമൻ ഗുണ്ടർട്ടിന്റെ സംഭാവനകൾ സംബന്ധിച്ച നിർണായക വിവരങ്ങൾ സംഭാവന ചെയ്ത പ്രഫ. സ്കറിയ സക്കറിയ എന്നിവരെ എം.ജി സർവകലാശാല ഡി. ലിറ്റ് ബഹുമതി നൽകി ആദരിക്കും.
ഫ്രഞ്ച് ശാസ്ത്ര ഗവേഷകരായ പ്രഫ. ഡിഡിയർ റൂസൽ, പ്രഫ. യവ്സ് ഗ്രോഹെൻസ് എന്നിവർക്ക് ഡോക്ടർ ഓഫ് സയൻസ് (ഡി.എസ്.സി) ബഹുമതികൾ നൽകാനും തീരുമാനിച്ചതായി വൈസ് ചാൻസലർ പ്രഫ. സാബു തോമസ് അറിയിച്ചു. ഡി.എസ്.സി ബഹുമതിക്കായി തെരഞ്ഞെടുത്ത പ്രഫ. യവ്സ് ഗ്രോഹെൻസ് ഫ്രാൻസിലെ പ്രശസ്തമായ ലിമാറ്റബ് മെറ്റീരിയൽ എൻജിനീയറിങ് ലാബോറട്ടറി ഡയറക്ടറാണ്. ഫ്രാൻസിലെ ലൊറെയ്ൻ സർവകലാശാല അധ്യാപകനായ പ്രഫ. റൂസൽ നാനോ പദാർത്ഥങ്ങളെയും നാനോ സംയുക്തങ്ങളെയും കുറിച്ച് നിരവധി ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന ശാസ്ത്രജ്ഞനാണ്.
15ന് രാവിലെ 11ന് സർവകലാശാലയിൽ നടക്കുന്ന എട്ടാമത് പ്രത്യേക ബിരുദദാന സമ്മേളനത്തിൽ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡി-ലിറ്റ്, ഡി.എസ്.സി ബിരുദങ്ങൾ കൈമാറും. വാർത്തസമ്മേളനത്തിൽ പ്രോ-വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ, പബ്ലിക് റിലേഷൻസ് ഓഫിസർ (ഇൻചാർജ്) ജി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.