തിരുവനന്തപുരം: നബിദിനത്തിന് സെപ്റ്റംബർ 28 പൊതുഅവധിയായി പ്രഖ്യാപിക്കണമെന്ന് കേരള മുസ്‍ലിം ജമാഅത്ത് കൗൺസിൽ ആവശ്യപ്പെട്ടു. കേരളത്തിൽ മാസപ്പിറവി ദ്യശ്യമായതിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 28 വ്യാഴാഴ്ചയാണ് നബിദിനം. എന്നാൽ, സർക്കാർ 27ന് ബുധനാഴ്ചയാണ് അവധി പ്രഖ്യാപിച്ചത്.
28ന് പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് കേരള മുസ്‍ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ എം.താജുദ്ദീനും സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച് ഷാജി പത്തനംതിട്ടയും മുഖ്യമന്ത്രിക്കു നല്കിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ഞായറാഴ്ച റബീഉല്‍ അവ്വല്‍ ഒന്നും അതനുസരിച്ച് സെപ്റ്റംബർ 28ന് നബിദിനവും ആയിരിക്കുമെന്ന് ഖാദിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ, പ്രെഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.