തിരുവനന്തപുരം: കരസേനയില്‍ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തുന്നെന്ന പരാതി മിലിറ്ററി ഇന്‍റലിജന്‍സും, ഇന്‍റലിജന്‍സ് ബ്യൂറോയും (ഐ.ബി) അന്വേഷിക്കുമെന്ന് റിക്രൂട്ട്മെന്‍റ് ചുമതല വഹിക്കുന്ന ബ്രിഗേഡിയര്‍ പി.എസ്. ബജ്വ അറിയിച്ചു. ഇതുസംബന്ധിച്ച് ലഭിച്ച പരാതികള്‍ സംസ്ഥാന പൊലീസിനും കൈമാറിയിട്ടുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന കരസേന റിക്രൂട്ട്മെന്‍റില്‍ പങ്കെടുക്കുന്നവര്‍ക്ക് ജോലി വാഗ്ദാനംചെയ്ത് ഉദ്യോഗാര്‍ഥികളെ ചിലര്‍ ഫോണില്‍ വിളിച്ചിരുന്നു.
ഈ ഫോണ്‍ നമ്പറുകള്‍ മിലിറ്ററി ഇന്‍റലിജന്‍സിനും ഐ.ബിക്കും കൈമാറിയിട്ടുണ്ട്. സംസ്ഥാനത്തിന് അകത്തുനിന്നുതന്നെയാണ് ഉദ്യോഗാര്‍ഥികളെ വിളിച്ചതെന്ന് കണ്ടത്തെിയിട്ടുണ്ട്. പൊതുജനങ്ങളെ ബോധ്യപ്പെടുത്തി തികച്ചും സുതാര്യമായാണ് റിക്രൂട്ട്മെന്‍റ് റാലി നടക്കുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രത്യേക സൈനിക സംഘത്തിനാണ് റിക്രൂട്ട്മെന്‍റിന്‍െറ ചുമതല. കായികശേഷിയും മെറിറ്റും പാലിച്ച് മാത്രമാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. ജോലി വാഗ്ദാനംചെയ്ത് ആരെങ്കിലും സമീപിച്ചാല്‍ അക്കാര്യം സൈനിക കേന്ദ്രത്തെയോ സംസ്ഥാന പൊലീസിനെയോ അറിയിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.