ധാതുമണല്‍ ഖനനം: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഹരജി

തി​രു​വ​ന​ന്ത​പു​രം: ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​ത്തി​ന്റെ മ​റ​വി​ല്‍ ന​ട​ക്കു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ധാ​തു​മ​ണ​ല്‍ ഖ​ന​ന​ത്തി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മാ​ത്യു കു​ഴ​ല്‍നാ​ട​ന്‍ എം.​എ​ല്‍.​എ പ്ര​ത്യേ​ക വി​ജി​ല​ന്‍സ് കോ​ട​തി​യി​ല്‍ ഹ​ര​ജി ന​ൽ​കി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, മ​ക​ള്‍ വീ​ണ തൈ​ക്ക​ണ്ടി​യി​ല്‍, സി.​എം.​ആ​ര്‍.​എ​ല്‍ ഉ​ട​മ എ​സ്.​എ​ന്‍. ശ​ശി​ധ​ര​ന്‍ ക​ര്‍ത്ത, സി.​എം.​ആ​ര്‍.​എ​ല്‍, കെ.​എം.​എം.​എ​ല്‍, ഇ​ന്ത്യ​ന്‍ റെ​യ​ര്‍ എ​ര്‍ത്ത്‌​സ്, എ​ക്‌​സാ​ലോ​ജി​ക് എ​ന്നി​വ​രാ​ണ് എ​തി​ർ​ക​ക്ഷി​ക​ള്‍. ഹ​ര​ജി പ​രി​ഗ​ണി​ച്ച കോ​ട​തി മാ​ർ​ച്ച്​ 14ന് ​റി​പ്പോ​ര്‍ട്ട് ന​ല്‍കാ​ന്‍ വി​ജി​ല​ന്‍സി​നോ​ട് നി​ർ​ദേ​ശി​ച്ചു.

തൃ​ക്കു​ന്ന​പു​ഴ​യി​ലും ആ​റാ​ട്ടു​പു​ഴ​യി​ലും ക​ര്‍ത്ത സ്ഥ​ലം വാ​ങ്ങി​യെ​ങ്കി​ലും 2004ലെ ​സം​സ്ഥാ​ന ഉ​ത്ത​ര​വും കേ​ന്ദ്ര നി​യ​മ​ങ്ങ​ളും എ​തി​രാ​യ​തി​നാ​ല്‍ ഖ​ന​നാ​നു​മ​തി ല​ഭ്യ​മാ​യി​രു​ന്നി​ല്ല. കേ​ര​ള ഭൂ​വി​നി​മ​യ ച​ട്ട പ്ര​കാ​രം ഇ​ള​വ് ല​ഭ്യ​മാ​ക്കാ​നു​ള്ള ക​ര്‍ത്ത​യു​ടെ ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ സി.​എം.​ആ​ര്‍.​എ​ല്ലു​മാ​യി ക​രാ​റി​ലെ​ത്തു​ന്ന​ത്. ഇ​തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ഇ​ട​പെ​ട്ട് റ​വ​ന്യൂ വ​കു​പ്പി​നോ​ട് പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ നി​ർ​ദേ​ശി​ച്ചു.

ഇ​തി​നി​ടെ 2018ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ന്റെ മ​റ​വി​ല്‍ കു​ട്ട​നാ​ടി​ലെ ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നെ​ന്ന പേ​രി​ല്‍ തോ​ട്ട​പ്പ​ള്ളി സ്പി​ല്‍വേ​യു​ടെ അ​ഴി​മു​ഖ​ത്തു​നി​ന്ന് ഉ​ദ്ദേ​ശം 2000 കോ​ടി രൂ​പ വി​ല​യു​ള്ള ഇ​ല്‍മ​നൈ​റ്റും 85,000 ട​ണ്‍ റൂ​ട്ടൈ​ലും ഖ​ന​നം ചെ​യ്തു. സ​ര്‍ക്കാ​ര്‍ അ​ധീ​ന​ത​യി​ലു​ള്ള കെ.​എം.​എം.​എ​ല്ലി​നാ​യി​രു​ന്നു ഖ​ന​നാ​നു​മ​തി​യെ​ങ്കി​ലും കെ.​എം.​എം.​എ​ല്ലി​ല്‍നി​ന്ന് ക്യൂ​ബി​ക്കി​ന് 464 രൂ​പ നി​ര​ക്കി​ല്‍ സി.​എം.​ആ​ര്‍.​എ​ല്‍ ഇ​വ സം​ഭ​രി​ക്കു​ക​യാ​ണ്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ധാ​തു​മ​ണ​ല്‍ തു​ച്ഛ വി​ല​യ്ക്ക്​ ക​ര്‍ത്ത​ക്ക് ന​ല്‍കു​ന്ന​തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​വി​ഹി​ത ഇ​ട​പെ​ട​ല്‍ ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​ണ്. കേ​ര​ള​ത്തി​ലെ 54 ഡാ​മു​ക​ളി​ല്‍ 35 ഡാ​മു​ക​ളു​ടെ ഷ​ട്ട​ര്‍ ഒ​രേ സ​മ​യം തു​റ​ന്ന് വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​ക്കി 463 മ​നു​ഷ്യ​ജീ​വ​നും 20,000 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​വും ഉ​ണ്ടാ​ക്കി​യ​തി​നു​പി​ന്നി​ലെ ഉ​ദ്ദേ​ശ്യ​വും സം​ശ​യാ​സ്പ​ദ​മാ​ണെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. ഹ​ര​ജി​ക്കാ​ര​ന് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​നാ​യ ദി​ലീ​പ് സ​ത്യ​ന്‍ ഹാ​ജ​രാ​യി.

Tags:    
News Summary - Mineral sand mining: Petition against CM and daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.