ജിഷ്ണുവിന്‍റെ കുടുംബത്തിന് 10 ലക്ഷം നല്‍കിയത് ഔദാര്യമല്ല -മന്ത്രി എ.കെ ബാലൻ

കോഴിക്കോട്: ജിഷ്ണുവിന്‍റെ കുടുംബത്തിന് നല്‍കിയ 10 ലക്ഷം ഔദാര്യമായി നല്‍കിയതല്ലെന്ന് നിയമ മന്ത്രി എ.കെ ബാലന്‍. ഭരണ സംവിധാനം ഉപയോഗിച്ച് കുടുംബത്തിന് ചെയ്തു കൊടുക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. ഇനിയും കഴിയുന്നതെല്ലാം ചെയ്യുമെന്നും എ.കെ ബാലൻ പറഞ്ഞു.

സര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം സഖാവ് അശോകന്‍ തിരിച്ചു നല്‍കുമെന്ന് കരുതുന്നില്ല. ജിഷ്ണുവിന്റെ കുടുംബം പാരമ്പര്യമായി കമ്യൂണിസ്റ്റുകാരാണ്. അവര്‍ക്ക് അതില്‍ നിന്നും മാറാന്‍ കഴിയില്ലെന്നും മന്ത്രി ബാലന്‍ വ്യക്തമാക്കി.

മകന് നീതി ലഭിക്കുന്നില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം തിരിച്ചു നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു എ.കെ ബാലന്‍.

Tags:    
News Summary - minister ak balan ract jishnu mother attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.