വാച്ചറുടെ മരണത്തിൽ ദുഃഖമുണ്ട്; വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് വനം മന്ത്രി

തിരുവനന്തപുരം: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് ജീവനക്കാരൻ മരിച്ച സംഭവത്തിൽ ദുഃഖമുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. ആവശ്യമായ ചികിത്സ നൽകാൻ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിരുന്നു. എന്നാൽ, ഫലപ്രാപ്തിയിൽ എത്തിയില്ല. ഇതിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വനം മന്ത്രി വ്യക്തമാക്കി.

യാദൃശ്ചികമായി ഉണ്ടായ സംഭവമാണ്. മാനന്തവാടിയിലെ കാട്ടാനയെ പിടികൂടാനുള്ള നടപടികളാണ് വനം ഉദ്യോഗസ്ഥർ കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നത്. അന്വേഷണം പൂർത്തിയായ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും എ.കെ. ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Minister AK Saseendran React to Forest Watcher Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.