തിരുവനന്തപുരം: സ്വാമി വിവേകാനന്ദനെ ഉദ്ധരിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ മഹാത്മാവായി പുകഴ്ത്തി നിയമസഭയിൽ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ഭക്ഷ്യവകുപ്പിെൻറ ധനാഭ്യർഥന ചർച്ചയുടെ മറുപടിയിലായിരുന്നു സി.പി.െഎ മന്ത്രിയുടെ പുകഴ്ത്തൽ.
പിണറായി വിജയനെ മലപ്പുറം പച്ചീരിയിൽ സി.പി.എം അനുഭാവികൾ ദൈവമായി വിശേഷിപ്പിച്ച് ഫ്ലക്സ് ബോർഡ് വെച്ചത് വിവാദമയതിനു പിന്നാലെയാണിത്. കഴിഞ്ഞ അഞ്ചുവർഷവും ഇപ്പോഴും പ്രയാസകരമായ സാഹചര്യത്തെയാണ് നേരിടുന്നതെന്നും ദുരിതമകറ്റാൻ ഉയർന്ന പ്രവർത്തനമാണ് എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചതെന്നും അനിൽ പറഞ്ഞു.
'ഏതൊരാളിെൻറ ഹൃദയമാണ് പാവപ്പെട്ടവർക്കുവേണ്ടി തുടിക്കുന്നത്, അയാളാണ് മഹാത്മാവ്' എന്ന സ്വാമി വിവേകാനന്ദെൻറ വാക്കുകൾ ഉദ്ധരിച്ചു. വിവേകാനന്ദൻ പറഞ്ഞ വാക്കുകൾ അതേ രൂപത്തിൽ അന്വർഥ്വമാക്കുന്ന ഒരാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും പറഞ്ഞു. അതേസമയം വ്യക്തിപൂജക്കെതിരെ ശക്തമായ നിലപാടുള്ള പാർട്ടിയാണ് സി.പി.െഎ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.