വെഞ്ഞാറമൂട്: കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ വീടുകളും ഖബറിടങ്ങളും മന്ത്രി ജലീല്‍ സന്ദര്‍ശിച്ചു.ഓണത്തലേന്ന് രാത്രി തേമ്പാമൂട്ടില്െവച്ച് കൊല്ലപ്പെട്ട മിഥിലാജിെൻറ വീട്ടിലും അടക്കം ചെയ്ത തേമ്പാമൂട് ജമാഅത്ത് ഖബര്‍സ്ഥാനിലും ഹക്ക് മുഹമ്മദിെൻറ തേമ്പാമൂട്ടിലുള്ള വീട്ടിലും അടക്കം ചെയ്ത പേരുമല ജമാഅത്ത് ഖബര്‍സ്ഥാനിലുമാണ് മന്ത്രി സന്ദര്‍ശിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് മന്ത്രി ഇരുവീടുകളിലും ഖബറുകളിലുമെത്തിയത്. ഡി.കെ. മുരളി എം.എല്‍.എയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.മന്ത്രിയുടെ സന്ദര്‍ശന വിവരമറിഞ്ഞ് പ്രാദേശിക സി.പി.എം നേതാക്കളും കൊല്ലപ്പെട്ടവരുടെ വീടുകളിലും പള്ളികളിലും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.