കൊച്ചി: മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് ഉച്ചയോടെ ചോദ്യം ചെയ്യും. കസ്റ്റംസ് ഓഫീസിലെ അസിസ്റ്റന്റ് കമ്മീഷണർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ചോദ്യം ചെയ്യൽ വൈകിയത്. ഇതോടെ കസ്റ്റംസ് ഓഫീസിൽ അണുനശീകരണം നടത്തുന്നതിനായി അഗ്നിശമനസേന എത്തിയിട്ടുണ്ട്. ഇതിനുശേഷം ഉച്ചയോടെ എത്തിയാൽ മതിയെന്നാണ് മന്ത്രിക്ക് കിട്ടിയ നിർദേശം.
ഇന്ന് രാവിലെ കസ്റ്റംസ് ഓഫിസിൽ ഹാജരാകാനായിരുന്നു നേരത്തേ നോട്ടീസ് നൽകിയിരുന്നത്. ചട്ടലംഘനം നടത്തി ഖുര്‍ആന്‍ എത്തിച്ച് വിതരണം നടത്തിയതില്‍ മന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍. കെ.ടി ജലീലിന്‍റെ ഗണ്‍മാനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു. യു.എ.ഇ കോണ്‍സുലേറ്റ് വഴി എത്തിയ ഖുര്‍ആന്‍ വിതരണം ചെയ്തതില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാവാന്‍ കെ.ടി ജലീലിന് നിര്‍ദ്ദേശം നല്‍കിയത്.
ജലീലിന്‍റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണിലെ മായ്ച്ചുകളഞ്ഞ വിവരങ്ങള്‍ വീണ്ടെടുത്ത ശേഷമാണ് കസ്റ്റംസിന്‍റെ ചോദ്യംചെയ്യല്‍. ഗണ്‍മാന്റെ മൊബൈല്‍ ഫോണും നേരത്തെ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. നേരത്തേ എന്‍.ഐ.എയും ഇ.ഡിയും മന്ത്രിയെ ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.