തിരുവനന്തപുരം: കേരളത്തില്‍ 28 പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതികള്‍ ആരംഭ ിക്കാൻ കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അനുമതി നല്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുക ള്‍ സംയുക്തമായാണ് ഇവ സ്ഥാപിക്കുന്നത്. നിര്‍ഭയ ഫണ്ടില്‍നിന്ന് ഒരുകോടതിക്ക് 75 ലക്ഷം നിരക്കില്‍ 60:40 അനുപാതത്തില്‍ കേന്ദ്ര സംസ്ഥാന വിഹിതം ഉപയോഗപ്പെടുത്തിയാണ് കോടതികള്‍ ആരംഭിക്കുകയെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ആദ്യഗഡുവായി 6.3 കോടി കേന്ദ്രം അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ടും മറ്റ് ജില്ലകളില്‍ ഒാരോ കോടിയുമാണ് അനുവദിക്കുന്നത്. പദ്ധതി അനുസരിച്ച് 57 പോക്സോ അതിവേഗ കോടതികളാണ് സംസ്ഥാനത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് േപാക്സോ കേസുകൾ കെട്ടിക്കിടക്കുന്നതായി ദേശീയ മനുഷ്യാവകാശ കമീഷനും സംസ്ഥാന സർക്കാറും വിലയിരുത്തിയിരുന്നു. 2497 കേസുകള്‍ അന്വേഷണത്തിലും 9457 കേസുകള്‍ വിചാരണഘട്ടത്തിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.