തിരുവനന്തപുരം: കേരളം പുറത്തിറക്കിയ കോക്കോണിക്‌സ് ലാപ്ടോപുകൾ തകരാറിലായെങ്കിൽ തിരിച്ചെടുക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമ സഭയിൽ അറിയിച്ചു. ഇത്തരം ലാപ്‌ടോപുകള്‍ കെ.എസ്.എഫ്.ഇ ശാഖകളില്‍ ഏല്‍പ്പിച്ചാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ പഠനം സര്‍വ്വസാധാരണമായ ഈ സാഹചര്യത്തില്‍ കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്ക് കുറഞ്ഞ വിദ്യാശ്രീ പദ്ധതിയിലൂടെ ആയിരുന്നു കൊകോണിക്‌സ് ലാപ്‌ടോപുകള്‍ വിതരണം ചെയ്തത്.
അതേസമയം, വിദ്യാശ്രീ പദ്ധതിയിലൂടെ 2150 കോക്കോണിക്‌സ് ലാപ് ടോപ് കൊടുത്തിട്ടുണ്ടെന്ന് ധനമന്ത്രി അറിയിച്ചു. 4845 കോക്കോണിക്‌സ് ലാപ് ടോപാണ് ആവശ്യപ്പെട്ടത്. പരാതി ഉയര്‍ന്ന 461 ലാപ്‌ടോപുകള്‍ മാറ്റി നല്‍കിയെന്നും മന്ത്രി അറിയിച്ചു. സൗജന്യമായി ലാപ് ടോപ് നല്‍കുന്ന പദ്ധതിയല്ല വിദ്യാശ്രീ. അപേക്ഷിക്കുന്നവര്‍ക്ക് മാത്രമേ ലാപ് ടോപ് ലഭിക്കുകയുള്ളു, കോക്കോണിക്‌സിന് നിയമപരമായാണ് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയത്. കോക്കോണിക്‌സ് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഉള്ള പദ്ധതിയാണ്. അതേസമയം, വിദ്യാശ്രീ പദ്ധതിയുടെ ഭാഗമായി കെ.എസ്.എഫ്.ഇ പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്നും ധനമന്ത്രി അവശ്യപ്പെട്ടു. അത്തരം ഒരു സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ താത്പര്യത്തിനൊപ്പമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ഈ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ലാപ്‌ടോപ്പുകള്‍ ആയിരുന്നു ഇത്. 500/ രൂപ മാസ അടവുമുള്ള 30 മാസസമ്പാദ്യ പദ്ധതിയില്‍ ചേര്‍ന്ന് മൂന്ന് മാസം മുടക്കം കൂടാതെ തവണകള്‍ അടക്കുന്നവര്‍ക്ക് ലാപ്‌ടോപ് കെ.എസ്.എഫ്.ഇ മുഖാന്തരം വായ്പയായി ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പക്ഷെ, പല വിദ്യാര്‍ഥികള്‍ക്കും ലാപ്‌ടോപ് പ്രവര്‍ത്തനത്തില്‍ അപാകതകളുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.