അക്ഷയ പ്രവര്‍ത്തകര്‍ നടത്തുന്നത് സജീവ ഇടപെടലെന്ന് പി.രാജീവ്

കൊച്ചി: അക്ഷയ പ്രവര്‍ത്തകര്‍ മനുഷ്യരുടെ ജീവിതത്തില്‍ ഏറ്റവും സജീവമായി ഇടപെടുന്ന വിഭാഗമാണെന്ന് മന്ത്രി പി.രാജീവ്. കാക്കനാട് കമ്മ്യൂണിറ്റി ഹാളില്‍ അക്ഷയ സംരംഭത്തിന്റെ 20-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ അക്ഷയ സംരംഭകര്‍ക്കുള്ള ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിച്ചുക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതികവിദ്യയുടെ വികാസം ഓഫീസുകളെ ആശ്രയിക്കാതെ സേവനങ്ങള്‍ ലഭിക്കുന്ന സാഹചര്യം രൂപപ്പെടുത്തിയിട്ടുണ്ട്. അത്തരം സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ എല്ലാവര്‍ക്കും കഴിയാതിരുന്ന ഘട്ടത്തിലാണ് അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. ഇപ്പോള്‍ മൊബൈല്‍ ഫോണില്‍ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന വിധത്തിലേക്ക് മാറി. അതുയര്‍ത്തുന്ന വെല്ലുവിളി തിരിച്ചറിയുകയും വേണം.

നിയമപ്രകാരമല്ലാതെ ഇത്തരം സേവനങ്ങള്‍ നല്‍കുന്ന കേന്ദ്രങ്ങളെ നിയമപമരായി നേരിടാനാകുമെന്നും മന്ത്രി പറഞ്ഞു. ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ലഭിക്കുകയെന്നത് ഏറെ അഭിന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. ഐ.എസ്.ഒ 9001 - 2015 അംഗീകാരം നേടിയ ഒന്‍പത് അക്ഷയ സംരംഭകര്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

സുമയ്യ ഹസന്‍, സ്മൃതി ഗോപാലന്‍, കെ.എന്‍. സാജു, അരവിന്ദ്, എന്‍.എസ്.സുമ, നസല്‍, സോണിയ രാജീവ്, ബി.സുധ ദേവി, എം.പി. ചാക്കോച്ചന്‍ എന്നിവരാണ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ മുഖ്യകണ്ണിയായി പ്രവര്‍ത്തിക്കുകയാണ് അക്ഷയ കേന്ദ്രങ്ങളെന്ന് ഹൈബി ഈഡന്‍ എം.പി. പറഞ്ഞു.

ഉമ തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. അക്ഷയ ചീഫ് കോ-ഓഡിനേറ്ററായ കലക്ടര്‍ ഡോ. രേണു രാജ് സ്വാഗതം ആശംസിച്ചു. 

Tags:    
News Summary - Minister P. Rajeev said that Akshaya activists are actively involved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.