കളമശ്ശേരി: കുടുംബനാഥ വിധവകളായ 30 കുടുംബത്തിന് വീട് നിർമിക്കുന്നതിന് ‘വിധവകൾക്ക് ഒപ്പം’ പദ്ധതി ആവിഷ്കരിച്ച് വ്യവസായ മന്ത്രി പി. രാജീവ്. കളമശ്ശേരി മണ്ഡലത്തിലെ 30 കുടുംബത്തിനാണ് വീട് നിർമിച്ചു നൽകുക. മണ്ഡലത്തിൽ മന്ത്രി നടപ്പാക്കുന്ന സൗജന്യഭവന നിർമാണ പദ്ധതിയാണ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും കൊച്ചി വിമാനത്താവള കമ്പനിയുടെയും സഹകരണത്തോടെ വിപുലീകരിക്കുന്നത്. ഒരാൾക്ക് നാലു ലക്ഷം രൂപ വീതം ചെലവഴിച്ചാണ് നിർമാണം. ഒരു കോടി പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി നാലു വീടിന്റെ നിർമാണം നേരത്തേ പൂർത്തിയാക്കിയിരുന്നു. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ സഹകരണത്തോടെ ബിനാനിപുരത്ത് ഒരു കോടി ചെലവഴിച്ച് ഡയാലിസിസ് സെന്റർ സ്ഥാപിക്കാനുള്ള പദ്ധതിയും ഉടൻ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.