മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് കരുതേണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് മന്ത്രിയുടെ പ്രതികരണം. ഇത് കേരളമാണെന്നും റിയാസ് ഓർമിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
നേരത്തെ കോഴിക്കോട് മാധ്യമങ്ങളെ കണ്ടപ്പോഴും മുഹമ്മദ് റിയാസ് പ്രതിഷേധങ്ങൾക്കെതിരെ ശക്തമായ വിമർശനമുയർത്തിയിരുന്നു. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന വിധം കലാപ ആഹ്വാനം നടത്തിയാൽ കയ്യുംകെട്ടി പോകാനാകില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
കരിങ്കൊടി കാണിക്കുന്നതും കറുത്ത മാസ്ക് ധരിക്കുന്നതും കലാപ ആഹ്വാനമായി കാണുന്നില്ല. പക്ഷേ ബോധപൂർവം കുഴപ്പങ്ങളുണ്ടാക്കി കേരളത്തിലെ സർക്കാരിനെ അസ്ഥിരപ്പെടുത്തിക്കളയാം എന്നു വിചാരിച്ചാൽ കയ്യുംകെട്ടി പോകാനാകില്ല. ജനങ്ങളെ അണിനിരത്തി, ജനങ്ങളെ കാര്യം ബോധ്യപ്പെടുത്തി മുന്നോട്ടു പോകും -മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.