തിരുവനന്തപുരം: ലോകായുക്തയടക്കം എല്ലാ ബില്ലുകളും മന്ത്രിസഭ ഐകകണ്ഠ്യേനയാണ് അംഗീകരിച്ചതെന്ന് മന്ത്രി പി. രാജീവ്. ഇതൊന്നും ഓർഡിനൻസിന് പകരമുള്ള ബില്ലുകളല്ല. എന്നാൽ, ഓർഡിനൻസിലുള്ള കാര്യങ്ങൾ ബില്ലുകളിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ലോകായുക്ത വിഷയത്തിൽ സി.പി.ഐ വിമർശനമുന്നയിച്ചിരുന്നോ എന്ന ചോദ്യത്തിന് മന്ത്രിസഭയുടെ തീരുമാനം ഐകകണ്ഠ്യേനയുള്ളതാണെന്നും മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നുമായിരുന്നു മറുപടി. നിയമസഭയിൽ എന്തും ചർച്ചചെയ്ത് ഭേദഗതി വരുത്താമെന്നും മന്ത്രി പറഞ്ഞു.
സർവകലാശാല ഓർഡിനൻസുമായി ബന്ധപ്പെട്ട ചോദ്യത്തിന് ചാൻസലർ എന്നത് സംസ്ഥാനങ്ങളുടെ നിയമങ്ങളുടെ ഭാഗമായി വരുന്നതാണെന്നായിരുന്നു പ്രതികരണം. ഗവർണർ, ചാൻസലർ എന്നിവ രണ്ടും രണ്ട് പദവികളാണ്. ഗവർണർ എന്നത് ഭരണഘടന പദവിയാണ്. ഗവർണറുടെ ഒരു അധികാരവും പരിമിതപ്പെടുത്താനോ ചുരുക്കാനോ സർക്കാറിന് കഴിയില്ല. എന്നാൽ, ചാൻസലർ എങ്ങനെയായിരിക്കണമെന്നത് സംസ്ഥാനമുണ്ടാക്കുന്ന നിയമത്തിന്‍റെ അടിസ്ഥാനത്തിൽ വരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.