കോഴിക്കോട്: വിവാഹ വാർഷിക ദിനത്തിൽ ഭാര്യ വീണക്കൊപ്പമുള്ള ഫോട്ടോയും കുറിപ്പും പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്. ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവളെന്നാണ് മുഹമ്മദ് റിയാസ് വീണയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫേസ്ബുക്കിൽ കുറിച്ചത്.
കഴിഞ്ഞ വർഷം ജൂൺ 15നായിരുന്നു മുഹമ്മദ് റിയാസും വീണയും തമ്മിലുള്ള വിവാഹം. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.