തിരുവനന്തപുരം: ഓണക്കാലത്ത് ടൂറിസം കേന്ദ്രങ്ങൾ ഏതാണ്ട് തുറക്കുന്ന രീതിയിലേക്ക് മാറുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വാക്സിനെടുത്ത ടൂറിസ്റ്റുകൾക്ക് ടൂറിസം കേന്ദ്രങ്ങളിലേക്ക് വരാൻ അനുമതി നൽകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗം തീരുമാനമെടുത്തിട്ടുണ്ട്.
അതിെൻറ ഭാഗമായി വാക്സിനെടുത്ത ടൂറിസ്റ്റുകൾക്ക് അവിടേക്ക് വരാൻ സാധിക്കുന്ന സാഹചര്യമൊരുക്കും. ടൂറിസം കേന്ദ്രങ്ങൾ വാക്സിനേറ്റ് ചെയ്യാനുള്ള സർക്കാറിെൻറ പ്രവർത്തനം മുന്നോട്ടുപോകും. കോവിഡ് കാലത്ത് 100 ശതമാനം വാക്സിനേറ്റ് ചെയ്ത ടൂറിസം കേന്ദ്രം വയനാട് ജില്ലയിലാണ്. വൈത്തിരിയിലാണ് ഇത്തരത്തിൽ ഒരു ഡെസ്റ്റിനേഷൻ പൂർണമായും വാക്സിനേറ്റ് ചെയ്തിട്ടുള്ളതെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.