അടൂർ: സംസ്ഥാനം വിഭവസമൃദ്ധമാണെങ്കിലും സർക്കാറിെൻറ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നില്ലെന്നും അതിന് പരിഹാരം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ജോയൻറ് കൗൺസിൽ സംസ്ഥാന സമ്മേളനത്തോടനുബസിച്ച് ‘സമ്പന്ന കേരളവും സമ്പന്നമല്ലാത്ത സർക്കാറും’ വിഷയത്തിൽ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമേഖല സ്ഥാപനങ്ങൾ സംരക്ഷിക്കുന്നതിൽ ജനകീയ പിന്തുണ ചോർന്നു പോകുന്നു. സർക്കാർ വിദ്യാലയങ്ങളുടെയും ആശുപത്രികളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തണം. റോഡ്, ജലഗതാഗതം എന്നിവയുടെ ന്യൂനതകൾ പരിഹരിക്കണം. പരമ്പരാഗത തൊഴിൽ മേഖലകളോടൊപ്പം പുതിയ വ്യവസായങ്ങൾ വരണം. അത് മനുഷ്യശേഷിക്കും പരിസ്ഥിതിക്കും അനുയോജ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.
വിദേശ മൂലധനത്തെ ആശ്രയിച്ചാൽ മാത്രേമ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകൂ. ഇടതുപക്ഷം അപ്പം വീതം വെക്കാൻ മിടുക്കരാണ്. ജനങ്ങളെ തൃപ്തിപ്പെടുത്തുമ്പോഴും സർക്കാർ കടത്തിലാവുകയാണ്. അപകടകരമായ കാര്യങ്ങളാണെങ്കിലും മദ്യം, പെട്രോൾ, ഡീസൽ, മോട്ടോർ വാഹനങ്ങൾ എന്നിവയുടെ നികുതിയും കേന്ദ്ര വിഹിതവുമാണ് സംസ്ഥാന സർക്കാറിനെ നിലനിർത്തുന്നതെന്നും നികുതി പിരിവ് ഊർജിതപ്പെടുത്തണമെന്നും വിഷയം അവതരിപ്പിച്ച സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിട്ടുനൽകിയ സ്ഥാപനങ്ങൾക്ക് സർക്കാർ അധികമായി ധനസഹായം നൽകുന്നതിൽ നിയന്ത്രണം വേണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.