കോഴിക്കോട്: കേന്ദ്രമന്ത്രി വി.മുരളീധരൻ വിമാന അപകടം നടന്ന കരിപ്പൂരിലെത്തി. പുലർച്ചെ രണ്ട് മണിയോടെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട അദ്ദേഹം അഞ്ചരയോടെയാണ് അപകടം നടന്ന സ്ഥലത്തെത്തിയത്. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ അദ്ദേഹം സന്ദർശിക്കും.
ഞെട്ടിക്കുന്ന അപകടമാണ് ഉണ്ടായതെന്നും സംഭവത്തേക്കുറിച്ച് ഡി.ജി.സി.എ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് സംഭവത്തിലെ അനുശോചനം അറിയിച്ചിട്ടുണ്ടെന്നും ആവശ്യമായ രക്ഷാ പ്രവർത്തനത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.