തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാര്‍ക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. വിഴിഞ്ഞം സമരക്കാര്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദികളെപ്പോലെയാണെന്ന് വി. ശിവന്‍കുട്ടി പറഞ്ഞു.
പുറത്തു നിന്നുള്ള ഇടപെടല്‍ ഉണ്ടോ എന്ന കാര്യം പരിശോധിക്കണം. പള്ളിയിൽ വിളിച്ചുപറഞ്ഞ് ഭീഷണിപ്പെടുത്തി പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സമരത്തിനെത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമരം അടിച്ചമര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. സംയമനം പാലിക്കും. ഇനിയും ചർച്ചക്ക് തയാറാണെന്നും അത് ദൗർബല്യമായി കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, മന്ത്രി അഹമ്മദ് ദേവർകോവിലും വിഴിഞ്ഞം സമരക്കാർക്കെതിരെ രംഗത്തുവന്നിരുന്നു. വിഴിഞ്ഞം സമരത്തിൽ സംസ്ഥാന സർക്കാർ ക്ഷമയുടെ നെല്ലിപ്പടി കണ്ടുവെന്നാണ് അഹമ്മദ് ദേവർകോവിൽ പറഞ്ഞത്. സമരക്കാരുടെ ഏഴിൽ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചതാണ്. സംസ്ഥാന സമഗ്രവികസനത്തിന് ഗുണകരമാകുന്ന പദ്ധതി നിർത്തിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. ഇതൊഴികെ മറ്റാവശ്യങ്ങളിൽ ഇന്നും സർക്കാർ ചർച്ചക്ക് തയാറാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.