വനിതാ കമീഷന്‍ സെമിനാര്‍ 20-ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാന വനിതാ കമീഷന്‍ ദേശീയ വനിതാ കമീഷന്റെ സഹകരണത്തോടെ സ്വകാര്യതാ അവകാശം, സൈബര്‍ലോകത്തെ പ്രശ്‌നങ്ങള്‍, സുരക്ഷയും സോഷ്യല്‍മീഡിയയുടെ ദുരുപയോഗവും എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഈ മാസം 20-ന് രാവിലെ പത്തിന് കേരള വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.സതീദേവിയുടെ അധ്യക്ഷതയിയില്‍ ചേരുന്ന യോഗത്തില്‍ ആരോഗ്യ, വനിതാ ശിശുവികസന മന്ത്രി വീണ ജോര്‍ജ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ദേശീയ വനിതാ കമീഷന്‍ അംഗം ഡെലീന ഖോംങ്ഡുപ് മുഖ്യ പ്രഭാഷണം നടത്തും. കേരള വനിതാ കമീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ സ്വാഗതം ആശംസിക്കും.

മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, കേരള വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, അഡ്വ. പി.കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, ദേശീയ വനിതാ കമ്മിഷന്‍ ലീഗല്‍ കൗണ്‍സലര്‍ തുണികാ ഉപാധ്യായ് എന്നിവര്‍ സംസാരിക്കും.

തുടര്‍ന്ന് സ്ത്രീകളും സോഷ്യല്‍മീഡയയും എന്ന വിഷയത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ആര്‍.പാര്‍വതീദേവി, സ്വകാര്യതക്കുള്ള അവകാശം, സൈബര്‍ലോകത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും സൈബര്‍ സുരക്ഷയും എന്ന വിഷയത്തില്‍ വിജിലന്‍സ് ആന്‍ഡ് ആ്ന്റികറപ്ഷന്‍ ബ്യൂറോയിലെ പൊലീസ് സൂപ്രണ്ട് ഇ.എസ്.ബിജുമോന്‍, സൈബര്‍ ലോകത്തെ സുരക്ഷിത സാമൂഹിക ഇടപെടലും മുന്‍കരുതലുകളും എന്ന വിഷയത്തില്‍ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. ധന്യാ മേനോന്‍ എന്നിവര്‍ ക്ലാസ്സെടുക്കും. കേരള വനിതാ കമീഷന്‍ മെമ്പര്‍ സെക്രട്ടറി സോണിയാ വാഷിങ്ടണ്‍ തുടങ്ങിയവർ സംസാരിക്കും.

തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും.

Tags:    
News Summary - Minister Veena George will inaugurate the Kerala Women's Commission seminar on 20th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.