ഗവർണരുമായി ഏറ്റുമുട്ടലില്ലെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ

തിരുവനന്തപുരം: നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ ഏറ്റുമുട്ടലില്ലെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ. വിഷയത്തിൽ പ്രത്യേക നിർദേശം ഗവർണർ മുന്നോട്ടുവെച്ചിട്ടില്ല. സർക്കാറിന്‍റെ നിലപാട് ഗവർണറെ ബോധ്യപ്പെടുത്തിയെന്നും മന്ത്രി സുനിൽ കുമാർ പറഞ്ഞു.

ഗവർണറുമായുള്ളത് രാഷ്ട്രീയ പ്രശ്നമാണെന്ന് വ്യാഖ്യാനിക്കാനാവില്ല. ഈ വിഷയത്തിൽ കേന്ദ്ര സർക്കാറിന് ഇടപെടേണ്ട ആവശ്യമില്ല. ഡിസംബർ 31ന് നിയമസഭ ചേരാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Minister VS Sunil Kumar React to Kerala Assembly session Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.