കൊച്ചി: കേരളത്തിെൻറ തനത് കാർഷികവിളകളുടെ മൂല്യവർധന നടത്തി കർഷകർക്ക് നേട് ടമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. മൂല്യവർധി ത ഉൽപന്നങ്ങളിലൂടെ കർഷകരെ സംരംഭകരാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് സംഘടിപ്പിക്കുന്ന കേരള ഭക്ഷ്യ ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാവേലിക്കരയിൽ ഹണി പാർക്ക് ഈ മാസം ഉദ്ഘാടനം ചെയ്യും. 23 കോടിയുടെ ഹണി-ബനാനാ പാർക്ക് തൃശൂർ ചങ്ങാലിക്കോട്ടും ആരംഭിക്കും.
പൊക്കാളി അരി, വട്ടവട വെളുത്തുള്ളി, ആലപ്പി മഞ്ഞൾ തുടങ്ങി 14 കാർഷിക ഉൽപന്നങ്ങൾക്ക് ഭൗമ സൂചിക അംഗീകാരത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിൽ നിർമിച്ച് ആഗോളതലത്തിൽ വളരുക എന്ന പ്രമേയവുമായാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സി.ഐ.ഐ) കേരള ഭക്ഷ്യ ഉച്ചകോടി സംഘടിപ്പിക്കുന്നത്. രാജ്യത്തെ ഭക്ഷ്യസംസ്കരണ വ്യവസായെത്തയും ഭക്ഷ്യമേഖലയിലെ സ്റ്റാർട്ടപ്പുകെളയും ആഗോളനിലവാരത്തിൽ മത്സര ക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യൻ കാർഷികരംഗത്തിെൻറ വളർച്ചക്ക് ഉൾേപ്രരകമാകുന്ന ഭക്ഷ്യസംസ്കരണ മേഖല 10 ശതമാനം നിരക്കിലാണ് വളരുന്നതെന്ന് ഭക്ഷ്യ ഉച്ചകോടി ചെയർമാൻ നവാസ് മീരാൻ ചൂണ്ടിക്കാട്ടി. മികച്ച സ്ർട്ടപ്പിന് കാഷ് ൈപ്രസിനുപുറമെ മുന്നോട്ടുള്ള വളർച്ചക്ക് സി.ഐ.ഐയുടെ പിന്തുണയും ലഭിക്കും. ഭക്ഷ്യസംസ്കരണം അടക്കം വിവിധ മേഖലകളിൽനിന്നുള്ള 58 സ്ഥാപനങ്ങൾ പങ്കെടുക്കുന്ന പ്രദർശനവും ഫുഡ് സമ്മിറ്റിെൻറ ഭാഗമായി നടന്നു വരുന്നു.
സി.ഐ.ഐ കേരള ചാപ്റ്റർ ചെയർമാനും ധാത്രി ആയുർവേദ മാനേജിങ് ഡയറക്ടറുമായ ഡോ. സജികുമാർ, സമുേദ്രാൽപന്ന കയറ്റുമതി വികസന അതോറിറ്റി ചെയർമാൻ കെ.എസ്. ശ്രീനിവാസ്, വി.എഫ്.പി.സി.കെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സജി ജോൺ, കേരള ഭക്ഷ്യ ഉച്ചകോടി സഹചെയർമാനും മഞ്ഞിലാസ് ഫുഡ് ടെക് മാനേജിങ് ഡയറക്ടറുമായ വിനോദ് മഞ്ഞില, സി.ഐ.ഐ കേരള ഹെഡ് ജോൺ കുരുവിള തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനം ബുധനാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.