തിരുവനന്തപുരം: നിയമസഭ സബ്ജക്ട് കമ്മിറ്റികളുടെ അധ്യക്ഷരായി മന്ത്രിമാർ ഇരി ക്കേണ്ടതുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന ിയമസഭാ സാമാജികർക്കായി ‘നിയമസഭാ സമിതികളുടെ പ്രവർത്തനം, ഇ-നിയമസഭ’ എന്നീ വിഷയ ങ്ങളിൽ പാർലമെൻററി പഠനകേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാ ടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരുടെ അധ്യക്ഷതയിൽ നടക്കുന്ന സബ്ജക്ട് കമ്മിറ്റി യോഗങ്ങളിലെ ചർച്ചകൾ ആ വകുപ്പിൽ മാത്രം ഉൗന്നിയാകും നടക്കുക. ഏതാണ് ഇക്കാര്യത്തിൽ സഹായകരം എന്നു പരിശോധിച്ച് തീരുമാനിക്കണം.
എക്സിക്യൂട്ടിവിെൻറ ഉത്തരവാദിത്തം നിയമസഭ ഉറപ്പുവരുത്തുന്നില്ല എന്ന ധാരണ പൊതുസമൂഹത്തിലുണ്ട്. നിയമസഭാ സമിതികളുടെ പ്രവർത്തനം ജനങ്ങളുടെ ശ്രദ്ധയിൽ പതിയാത്തതുകൊണ്ടാണിത്. സഭാസമിതികൾ ഇത്തരം കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നത് സമൂഹം അറിയുന്നില്ല.
എക്സിക്യൂട്ടിവിന് നിയമസഭയോടുള്ള ഉത്തരവാദിത്തം ഉറപ്പുവരുത്തുന്നതിൽ സഭാസമിതികൾക്ക് പ്രധാന പങ്കുണ്ട്. സമിതികളുടെ പ്രവർത്തനം തൃപ്തികരമാണെങ്കിലും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടാകണം. കേരള നിയമസഭ ഇ-നിയമസഭയാക്കുന്നത് കാലത്തിനനുസൃതമായ നീക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ജനാഭിലാഷത്തിെൻറ സർവ സാധ്യതകളും വിനിയോഗിക്കാനാവുന്ന സംവിധാനമായി നിയമസഭാ സമിതികൾ മാറണമെന്ന് സ്പീക്കർ പറഞ്ഞു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ. ബാലൻ, എം.എൽ.എമാരായ എം.കെ. മുനീർ, കെ.സി. ജോസഫ് എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി സ്വാഗതവും നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.