കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ കാമുകനും സുഹൃത്തും അറസ്റ്റിൽ. ആലംകോട് മേവർക്കൽ പട്ട്ള നിസാർ മൻസിലിൽ അൽനാഫി (18), എറണാകുളം കോതമംഗലം പനന്താനത്ത് വീട്ടിൽ സോണി ജോർജ് (23) എന്നിവരാണ് അറസ്റ്റിലായത്.
പൊലീസ് പറയുന്നത്: നഗരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വിദ്യാർഥിനിയെയാണ് പ്രതി അൽനാഫി പ്രണയം നടിച്ച് കടലുകാണിപ്പാറ അടക്കമുള്ള സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. പല ഘട്ടങ്ങളിലായി പെൺകുട്ടിയിൽനിന്ന് പ്രതി 18.5 പവൻ സ്വർണം കൈക്കലാക്കി. ഒമ്പത് പവൻ സ്വർണം പ്രതിയും വഞ്ചിയൂരിലുള്ള സുഹൃത്തുക്കളുമായി ചേർന്ന് അടുത്തുള്ള പണമിടപാട് സ്ഥാപനങ്ങളിലും ജ്വല്ലറികളിലും വിറ്റു.
ഈ തുക ബൈക്ക് വാങ്ങാനും മൊബൈൽ ഫോൺ വാങ്ങാനും പ്രതികൾ ഉപയോഗിച്ചു. ബാക്കിയുള്ള 9.5 പവൻ സ്വർണവുമായി അൽനാഫിയും സുഹൃത്തുക്കളും എറണാകുളത്ത് സോണിജോർജിനെ സമീപിച്ചു. പോക്സോ കേസിൽ പ്രതിയാണെന്ന വിവരം അറിയാമായിരുന്നിട്ടും സോണി ജോർജ് അൽനാഫിക്കും സുഹൃത്തിനും വാടക വീട് എടുത്ത് നൽകുകയും സ്വർണം വിൽക്കാനും പണയം വെക്കാനും സഹായിക്കുകയും ചെയ്തത്രേ.
ജൂൺ, ജൂലൈ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ സഹോദരിയുടെ സ്വർണാഭരണങ്ങൾ കാണാതായതോടെ വീട്ടുകാർ നഗരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലിൽ പെൺകുട്ടി പീഡനവിവരവും സ്വർണം പ്രതികൾക്ക് കൈമാറിയ വിവരവും സമ്മതിച്ചു.
തുടർന്ന്, തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ബി. അശോകെൻറ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ സുരേഷിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് അൽനാഫിയെ മടവൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
സ്വർണം കവർച്ചനടത്തിയ കേസിൽ 14 അംഗ പ്രതികളെ ഉൾപ്പെടുത്തി മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. അന്വേഷകസംഘത്തിൽ നഗരൂർ എസ്.എച്ച്.ഒ എം. സാഹിൽ, ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷകസംഘത്തിലെ എസ്.ഐ ഫിറോസ് ഖാൻ, എ.എസ്.ഐ മാരായ ബി. ദിലീപ്, ആർ. ബിജുകുമാർ, നഗരൂർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐമാരായ അനിൽകുമാർ, സലിം, വനിതാ പൊലീസ് ഉദ്യോഗസ്ഥ അനുപമ എന്നിവരുമുണ്ടായിരുന്നു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.