മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ലീഗ് അല്ല; ആരെങ്കിലും പുകഴ്ത്തിയത് കൊണ്ട് തീരുമാനമാകില്ല -എം.കെ. മുനീർ

കോഴിക്കോട്: മുഖ്യമന്ത്രിയെ മുസ്‍ലിം ലീഗ് നിശ്ചയിച്ച് നൽകാറില്ലെന്നും അങ്ങനെയൊരു കീഴ്വഴക്കം പാർട്ടിക്കില്ലെന്നും എം.കെ. മുനീർ. മുഖ്യമന്ത്രിപദവി യേക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇത്. ആരെയെങ്കിലും പുകഴ്ത്തിയത് കൊണ്ട് തീരുമാനത്തിൽ എത്തി എന്ന് പറയാൻ ആകില്ല. ജാമിയ നൂരിയയുടെ പരിപാടിയിൽ പല നേതാക്കളെയും ക്ഷണിക്കാറുണ്ട്. തെരഞ്ഞെടുപ്പിന് ഇനി ഒരു വർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുന്നണി വിപുലീകരണത്തിന് നിലവിൽ ചർച്ച നടത്തിയിട്ടില്ല. അത് കൂട്ടായി എടുക്കേണ്ട തീരുമാനമാണ്. ഏതെങ്കിലും പാർട്ടിയുമായി ചർച്ച നടത്താൻ ചുമതലപ്പെടുത്തിയാൽ ലീഗ് അത് നിർവഹിക്കും. കേരള കോൺഗ്രസിന്റെ യു.ഡി.എഫ് പുനപ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ലീഗ് നേതാവ്.

ഒരുമിച്ച് ചായ കുടിക്കാൻ ഇരുന്നാലും നിഗൂഢ ചർച്ചകൾ നടന്നു എന്ന് വാർത്തകൾ വരുന്നു. മുന്നണി വിട്ടുപോയവരെ തിരികെ കൊണ്ട് വരാൻ ലീഗിന് ഒറ്റക്ക് കഴിയില്ല. മുന്നണി കൂട്ടായി ഇരുന്നു ആലോചിക്കേണ്ട കാര്യമാണത്. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധം ഉണ്ടാക്കിയിരുന്നത് സി.പി.എമ്മാണ്.

രാജ്യത്ത് ഉള്ളവർക്കെല്ലാം അൽഷിമേഴ്സ് ബാധിച്ചിട്ടില്ല. എൽ.ഡി.എഫ് ജമാത്തെ ഇസ്ലാമി ബന്ധം  ചരിത്രത്തിൽ നിന്നു മായില്ല. എസ്.ഡി.പി.ഐയുമായി ബന്ധം സ്ഥാപിച്ചതും എൽ.ഡി.എഫ്.ആണ്. പിണറായി വിജയൻ വാലിന് തീ പിടിച്ച പോലെ ഓടുകയാണ്. പൊതു വിഷയങ്ങളിൽ ജമാഅത്തെ ഇസ്ലാമി ബന്ധപ്പെട്ടിട്ടുണ്ട് എന്നതാണ് സാദിഖലി തങ്ങൾ പറഞ്ഞതെന്നും എം.കെ. മുനീർ കൂട്ടിച്ചേർത്തു.

Tags:    
News Summary - MK Muneer will not become Chief Minister because someone praised him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.