തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിെൻറ വർഗീയ മതിൽ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കിയ സംഭവത്തിൽ പ്രതിഷേധമറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭാ രേഖകളിൽ നിന്ന് പരാമർശം നീക്കം ചെയ്ത് ശരിയായില്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണനെ കണ്ട് അറിയിച്ചതായി ചെന്നിത്തല പറഞ്ഞു.
വർഗീയ മതിലിനെ പൊളിക്കുമെന്ന എം.കെ മുനീറിെൻറ പരാമർശത്തിനെതിരെ ഭരണകക്ഷികൾ നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. തുടർന്ന് വര്‍ഗീയതയെന്നത് വൈകാരികമായ വാക്കാണെന്നും പരാമര്‍ശം സഭാരേഖകളില്‍ ഉണ്ടാവില്ലെന്നും സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
സി.പി സുഗതനും വെള്ളാപ്പള്ളി നടേശനും ഉണ്ടാക്കുന്നത് വർഗീയ മതിലാണെന്നും ജനങ്ങൾ ഈ മതിലിനെ തകർക്കും. ബർലിൻ മതിൽ പൊളിഞ്ഞെങ്കിൽ ഈ വർഗീയ മതിലും പൊളിയുമെന്നും മുനീർ നിയമസഭയിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.