തിരുവനന്തപുരം: എം.എൽ.എമാരുടെ ശമ്പളം 30 ശതമാനം കണ്ട് വർധിപ്പിക്കാൻ ഇതേക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകിയ ജസ്റ്റിസ് ജെയിംസ് കമ്മിറ്റി ശിപാർശചെയ്തു. നിലവിൽ ശമ്പളവും അലവൻസുമായി 39,500 രൂപയാണ് എം.എൽ.എമാർക്ക് ലഭിക്കുന്നത്. ഇത് 30 ശതമാനം വർധിപ്പിക്കണം.
രാജ്യത്ത് ഏറ്റവുംകുറവ് ശമ്പളവും അലവൻസുകളും ലഭിക്കുന്നത് കേരളത്തിലെ നിയമസഭ സാമാജികർക്കാണ്. കർണാടകയിൽ എം.എൽ.എമാരുടെ ശമ്പളം 80,000 രൂപയാണ്. ചില ബത്തകൾ കുറയ്ക്കാനും റിപ്പോർട്ടിൽ ശിപാർശയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി എ.കെ. ബാലൻ എന്നിവർക്കാണ് റിപ്പോർട്ട് കൈമാറിയത്.
മന്ത്രിമാരുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാർക്ക് ലഭിക്കുന്ന ശമ്പളം പോലും എം.എൽ.എമാർക്ക് ലഭിക്കുന്നില്ല. ഇത് കണക്കിലെടുത്ത് ശമ്പളം യുക്തിസഹമായി പരിഷ്കരിക്കാനാണ് ആലോചന. ഫോൺ അലവൻസ് മണ്ഡലത്തിലെ ഒാഫിസിലെ ഫോണിന് അനുവദിക്കും. അത് ലാൻഡ് ഫോണിനോ മൊബൈൽ ഫോണിനോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സാമാജികർക്ക് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.