മണിയുടെ വിവാദ പ്രസംഗത്തെ ന്യായീകരിച്ചതിനു പിന്നിൽ മുഖ്യമന്ത്രിയുടെ സ്ത്രീവിരുദ്ധ മനോഭാവം -എം.എം. ഹസൻ

കോട്ടയം: മന്ത്രി എം.എം. മണിയുടെ വിവാദപ്രസംഗത്തെ ന്യായീകരിച്ചതിലൂടെ ഏറ്റവും വലിയ സ്ത്രീവിരുദ്ധനാണെന്ന്​ മുഖ്യമന്ത്രി തെളിയിച്ചതായി കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. മണിയുടേത് നാടൻ ഭാഷയല്ല, നീചഭാഷയാണ്. സി.പി.എമ്മാണ് മൂന്നാറിലെ ഏറ്റവും വലിയ ഭൂമി​ൈക​േയറ്റക്കാർ. ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ടുപോയതിനാലാണ് സി.പി.ഐയെ സി.പി.എം എതിർക്കുന്നത്. എം.എം. മണിയുടെ രാജി ആവശ്യപ്പെടാത്തത് മൂന്നാർ ഓഴിപ്പിക്കൽ തടയാൻ അദ്ദേഹത്തെ ഉപയോഗിച്ചതിനാലാണ്. മുഖ്യമന്ത്രിയുടെ ഇത്തരം സംരക്ഷണനടപടിക്കുപിന്നിൽ ഗൂഢലക്ഷ്യമാണുള്ളതെന്നും ഹസൻ കോട്ടയത്ത് പറഞ്ഞു. കോൺഗ്രസ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

Tags:    
News Summary - mm hassan mm mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.